ഫേസ്ബുക്കിലൂടെ പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍. തൃശൂര്‍ വിയ്യൂര്‍ വില്ലടത്തുവീട്ടില്‍ സനീഷ്‌കുമാറിനെ (24) ആണു രാമങ്കരി എസ്‌ഐ ആനന്ദബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ വിവാഹിതനാണ് .സമൂഹമാധ്യമങ്ങളിലൂടെയുള്ള സൗഹൃദം പിന്നീട് പ്രണയമാവുകയും പിന്നീട് ഇരുവരും ഒളിച്ചോടുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്.

കോളജ് വിദ്യാര്‍ഥിനിയുമായി കഴിഞ്ഞ മാസം 28നാണ് സനീഷ് ഒളിച്ചോടിയത്. പിന്നീട് നാലു ദിവസം കഴിഞ്ഞ് ഇയാള്‍ പെണ്‍കുട്ടിയെ തിരികെ വീട്ടിലേക്ക് അയച്ചു. ഈ ദിവസങ്ങളില്‍ പല തവണ പീഡനത്തിന് ഇരയായതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. വിവാഹിതനായ പ്രതി മറ്റു പല സ്ത്രീകളെയും സൗഹൃദം സ്ഥാപിച്ചു പീഡിപ്പിച്ചിട്ടുള്ളതായി പരാതിയുണ്ടെന്നു പൊലീസ് പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Loading...