താര ദമ്പതികളായ അമ്പിളിയും ആദിത്യനും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.എന്നാൽ താരങ്ങളെ തീർത്തും ഇല്ലായ്മചെയ്യാനായി പലരും ശ്രമിക്കുന്നുണ്ടെന്ന് ഇവരുടെ വിവാഹ ശേഷം ആരാധകർക്ക് മനസിലായിക്കഴിഞ്ഞു . ഓരോ തരത്തിലും ഇരുവരെയും തളർത്തുന്ന തരത്തിലുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരുന്നത് , അമ്പിളി ദേവി ഗുരുതരാവസ്ഥയിലാണെന്ന തരത്തിലുള്ള വ്യാജവാര്‍ത്തയായിരുന്നു അത് .എന്നാൽ ഇത്തരം പ്രചരണങ്ങൾക്ക് ചുക്കാൻ പിടിച്ചവർക്ക് ചുട്ടമറുപടിയുമായെത്തിയിരിക്കുകയാണ് ആദിത്യന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

തന്തയ്ക്കു പിറക്കാത്തരം ചെയ്‌തോ, പക്ഷെ അതിൽ ഒരു മര്യാദ ഒക്കെ വേണം. നിങ്ങള്‍ എനിക്ക് എതിരെ എന്തു വേണേലും പറഞ്ഞോളൂ എനിക്ക് വിഷയമല്ല. പക്ഷെ ഒരു കുഞ്ഞിനായി കാത്തിരിക്കുന്ന ഒരു സ്ത്രീക്ക് എതിരെ ഇങ്ങനെ എഴുതി മെനഞ്ഞുവിടുബോൾ അല്‍പ്പം ശ്രദ്ധിക്കണം, അതല്ലാ നിങ്ങളുടെ ഒക്കെ ആഗ്രഹo എന്നെ വീണ്ടും വാര്‍ത്തയില്‍ നിര്‍ത്തി ഇല്ലായ്മ ചെയ്യാന്‍ വേണ്ടി അമ്പിളിയെ എഴുതി കൊല്ലാനാണോ നിങ്ങളുടെ ഒക്കെ ഉദ്ദേശം,എല്ലാം എന്റെ നെഞ്ചതൊട്ടു ഇട്ടോളൂ .

അവളെ വെറുതെ വിടു, കുഞ്ഞുങ്ങളെയും തിരുവനന്തപുരത്ത് നിൽക്കുന്ന എന്നെ വിളിച്ച് അമ്പിളി സീരിയസാണോ എന്ന് എന്റെ റിലേഷനിൽ പെട്ടവർ ചോദിക്കുമ്പോൾ ഞാൻ ഒരു മനുഷ്യൻ അല്ലെ ഒരു പരിധി വരെ എന്നെ ഉപദ്രവിച്ച് നിങ്ങൾ ജയിച്ചല്ലോ അവരെ അങ്ങ് വെറുതെ വിട്ടേക്ക് പേടിച്ചിട്ടല്ലാ എനിക്ക് ഒരുത്തനെയും പേടിയുമില്ലാ ഇതൊന്നും ഈശ്വരൻ പൊറുക്കുന്നതല്ലാ.

ഞങ്ങൾ ഞങ്ങളുടെ ബുദ്ധിമുട്ട് ഈശ്വരനോട് പറഞ്ഞു ജീവിക്കുന്നു. ഞങ്ങളെ സഹായിക്കാൻ ഞങ്ങൾ മാത്രമേ ഉള്ളു. ഉപദ്രവിക്കാനും ജോലി ഇല്ലാതാക്കാനും ഒരായിരം പേരാണ് ഉള്ളത് പലതും കണ്ടിട്ടും കണ്ണടയ്ക്കുവാണ് പക്ഷെ ഇതൊക്കെ തന്തയില്ലാത്തരമായി പോയി സഹോദരാ. ബ്രേക്കിംഗ് ന്യൂസ്‌ നിന്റെ അമ്മേ കുറിച്ച് എഴുതി വിടടാ, കുറച്ചു കൂടി ബ്രേക്കിംഗ് ആയിരിക്കും. ഓരോ നിമിഷവും ഞങ്ങൾ ഈശ്വരനെ വിളിച്ച് ജീവിക്കുവാ, മോശമാണ് ഒരാളെ ദ്രോഹിക്കുന്നത്. പക്ഷെ അതിനൊക്കെ ഒരു പരിധി ഉണ്ട് കേട്ടോ, നല്ല മാധ്യമപ്രവർത്തകർ നമ്മുടെ ഈ നാട്ടിൽ ഉണ്ട്. അവർക്കു ഇടയിൽ ഇങ്ങനെ ഒക്കെ ചെയ്യുന്നവരും കഷ്ടം ഞാൻ അറിയാത്ത ഒരുപാടു വാർത്തകൾ വെറുതെ എടുത്തു നിങ്ങളുടെ താല്പര്യത്തിനു പോസ്റ്റുചെയ്യുന്നുണ്ട്, ഇതായിരുന്നു ആദിത്യന്‍ ജയന്‍റെ കുറിപ്പ്.

മാനസികമായി നിങ്ങളെ തകർക്കുക എന്നുള്ളതാണ് ഇതിന് പിന്നിൽ പ്രവൃത്തിക്കുന്നവരുടെ ഉദ്ദേശം. നിങ്ങൾ അവരുടെ മുന്നിൽ തല കുനിക്കുന്നില്ല എന്ന് കാണുമ്പോൾ താനെ നിർത്തിക്കൊള്ളും. അമ്പിളിക്ക് എന്നും തണൽ മരമായി നിൽക്കുക ഒപ്പം അപ്പുനും ആർക്കും ഒരു ചുക്കും നിങ്ങളെ ചെയ്യാനാവില്ല. നാണം കെട്ട് താനെ പൊക്കോളും പിന്നിൽ നിന്ന് കുത്തുന്നവർ. നിങ്ങൾ നിങ്ങളുടെ കണ്മണിക്കായി കാത്തിരിക്കുക. ദൈവം എന്നും നിങ്ങളുടെ കൂടെ ഉണ്ടാകും ഒപ്പം നിങ്ങളെ സ്നേഹിക്കുന്ന ഞങ്ങളും, ഇതായിരുന്നു ഒരാളുടെ കമന്‍റ്.

Loading...