ഫേസ്ബുക്കിലെ പ്രൊഫൈല്‍ ചിത്രം കറുപ്പ് നിറമാക്കി ഇന്ത്യൻ സ്വാതന്ത്ര്യ ദിനം കരിദിനമായി ആചരിച്ച പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സോഷ്യൽ മീഡിയയിൽ പൊങ്കാല . ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമല്ല ഒന്നിലൊന്ന് മെച്ചമെന്നുള്ള രീതിയിൽ മലയാളികളും ഇമ്രാനെ പഞ്ഞിക്കിട്ടു . ഇമ്രാന്‍റെ പിതാവിനെയും പൂര്‍വ്വികന്മാരെയും സ്മരിച്ചുള്ള കമന്‍റുകളുമായി നിറഞ്ഞുനിന്നത് ഏറെയും മലയാളികളായിരുന്നു. മാസാ മാസം തെറി കേൾക്കാൻ വല്ല നേർച്ചയുമുണ്ടോ എന്നാണ് പലരും ചോദിച്ചത്.

മലയാള ഭാഷ അറിയാത്തതിൽ ഇമ്രാൻ അല്ലാഹുവിനോട് നന്ദി പറയണമെന്നും ഇവർ പറഞ്ഞു. ഇതിനിടെ ഇന്നലെ ഇന്ത്യൻ ആർമിയുടെ തിരിച്ചടിയിൽ പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതിന് മുൻകൂറായി അനുശോചനം അറിയിച്ചു കരിദിനം ആചരിച്ചതാണോ എന്ന് പലരും ചോദിച്ചു. ഇമ്രാൻ ഖാൻ ഓരോ ദിവസവും സ്വയം അപഹാസ്യനാകുകയാണ് എന്നും ഇവർ പരിഹസിക്കുന്നു.

.

Loading...