കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ യ്ക്ക് ശേഷം സിദ്ധാർഥശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് സഖാവ്. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം നിവിൻ പോളി ചിത്രമെന്നതും കമ്മ്യുണിസ്റ് പശ്ചാത്തലത്തിൽ കഥപറയുന്ന സിനിമയും ആണ് സഖാവ് .

സ്വാർത്ഥനും അതികാരമോഹിയും സർവോപരി സരസനുമായ സഖാവ് കൃഷ്ണകുമാർ സാമൂഹ്യപ്രവർത്തനത്തിന്റെ ഭാഗമായി ഒരു ആശുപത്രിയിൽ എത്തുന്നതും അവിടുന്ന് ഒരു “സഖാവ് ” എന്ന യാഥാർഥ്യത്തിലേക്ക് കൃഷ്ണകുമാറിനെ നയിക്കുന്ന യാഥാർഥ്യങ്ങളുമാണ് 2 മണിക്കൂർ 44 മിനുട്ടുകൾ ദൈർഘ്യമുള്ള ഈ ചിത്രം പങ്കുവെക്കുന്നത്.സഖാവ് കൃഷ്ണൻ , കൃഷ്ണകുമാർ എന്നീ കഥാപാത്രങ്ങളുടെ നാലോളം ഗെറ്റപ്പുകളിൽ നിവിൻ പൊളി തകർത്തു.വളരെ പക്ക്വതയാർന്ന പ്രകടനം സഖാവ് കൃഷ്ണനിലും പക്വത കുറഞ്ഞ സരസനായ കൃഷണകുമാറിനെയും നിവിൻ ഗംഭീരമായി അവതരിപ്പിച്ചു.Image result for സഖാവ്

ഐശ്വര്യ രാജേഷ് , ഗായത്രി , അപർണ ഗോപിനാഥ് എന്നീ നായികമാരിൽ തൃപ്തികരമായ പ്രകടനം കൊണ്ട് സംതൃപ്തി നൽകിയത് ഐശ്യര്യ രാജേഷ് ആണ്. രണ്ടു കാലഘട്ടത്തിലെയും പ്രകടനം മികച്ചു നിൽക്കുന്നു. അപർണ ചെറുതായി ഒന്ന് തിളങ്ങിപ്പോൾ ഗായത്രി സുരേഷ് വട്ടപൂജ്യത്തിൽ ഒതുങ്ങി.പുത്തൻപണത്തിനു ശേഷം ബൈജുവിന്റെ മികച്ച ഗെറ്റപ്പ് ചിത്രത്തിലുണ്ട്.
സന്തോഷ് കീഴാറ്റൂർ , അൽത്താഫ് , ശ്രീനിവാസൻ , മുസ്തഫ , പ്രേം കുമാർ , vkp എന്നിവരും തങ്ങളുടെ ഭാഗങ്ങൾ ഭംഗിയാക്കി.

ആരാണ് സഖാവ് ? എപ്പഴാണ് അയാൾ സഖാവ് ആകുന്നത് ? അധികാരവർഗത്തിനും അതികാരമോഹങ്ങൾക്കും മുന്നിൽ വീഴാതെ പാവപ്പെട്ടവനു വേണ്ടി പോരാടുന്നവനാണ് ഒരു യഥാർത്ഥ സഖാവ് എന്ന് ചിത്രം പറഞ്ഞു പോകുന്നു.ബോറടിയില്ലാതെ തന്നെ ചിത്രത്തിൽ ചരിത്രം കൈകാര്യം ചെയ്തിട്ടുണ്ട്. പീരുമേട്ടിലെ തൊഴിലാളി വർഗപ്രസ്ഥാനത്തിന്റെയും കർഷകസംഘത്തിന്റെയും വളർച്ചയും തോട്ടം മേഖലയിലെ തൊഴിലാളികൾ നേരിട്ട പ്രശ്നങ്ങളും ചിത്രം പറയുന്നു.ഒരു അലസനായ പാർട്ടിക്കാരൻ എന്നതിൽ നിന്ന് സഖാവിലേക്കുള്ള കൃഷ്ണകുമാറിന്റെ ദൂരം അല്ലെങ്കിൽ ആ വഴിയിൽ സഖാവ് കൃഷ്ണൻ അതിനെ സ്വാധിനിക്കുന്നതും ചിത്രത്തിൽ കാണാം .വയസാംകാലത്തെ സംഘട്ടന രംഗങ്ങൾ അരോചകമായി തോന്നി. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഗംഭീരം. വിപ്ലവത്തിന്റെ ചൂടും ചടുലതയും പ്രേക്ഷകരിലെത്തിക്കാൻ BGM നു സാധിച്ചു. കമ്മ്യുണിസ്റ് നേതാക്കന്മാരുടെയും വക്താക്കളുടെയും മുഖമോടെ തുടങ്ങുന്ന ചിത്രത്തിന്റെ ക്ലൈമാക്സിനും ശേഷമുള്ള 3 മിനുട്ടുകൾ ഗംഭീരമായിരുന്നു. കഥ വേറൊരു തലത്തിലേക്ക് നീങ്ങാൻ ആ ഭാഗങ്ങൾ സഹായിച്ചു. പീരുമേടിന്റെ ഭംഗി ഓരോ ഫ്രെയിംലും മനോഹരം.സഖാവ് കൃഷ്ണനെ അറിയുന്ന ആദ്യപകുതിയും പോരാട്ടം നിലക്കാത്ത രണ്ടാം പകുതിയും യോജിച്ച ക്ലൈമാക്സും  ചേരുമ്പോൾ സഖാവ് മികച്ചൊരു ചിത്രം ആകുന്നു.

കടപ്പാട്-ഓണ്‍ലൈന്‍ പീപ്സ്

Loading...