പയ്യന്നൂര്‍: മലയാള സിനിമാ പ്രേമികളുടെ പ്രിയങ്കരനായ മുത്തച്ഛന്‍ പി.വി.ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിക്ക് 97-ാം പിറന്നാള്‍. പേരക്കുട്ടി നിഹാരയുടെ ഒന്നാംപിറന്നാളിനൊപ്പമായിരുന്നു ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ പിറന്നാളാഘോഷവും.കോറോത്തെ വീട്ടില്‍ ബന്ധുക്കള്‍ക്കൊപ്പമായിരുന്നു ആഘോഷം. സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ വീട്ടിലെത്തി ആശംസ നേര്‍ന്നു.

പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി കെ.പി.മധു ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി ഇ.പി.ജയരാജന്‍, എം.വി.ഗോവിന്ദന്‍ തുടങ്ങിയവര്‍ ഫോണിലൂടെ ആശംസ നേര്‍ന്നു.
പിറന്നാളിന്റെ ഭാഗമായി കോറോം ദേവീസഹായം യു.പി. സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി പായസവിതരണം നടത്തി.

Loading...