കോട്ടയം: മീ​ൻ വ​റു​ത്ത​തി​ൽ കു​രു​മു​ള​ക് പൊ​ടി​യെ​ന്നു ക​രു​തി എ​ലി​വി​ഷം ചേ​ർ​ത്തു ക​ഴി​ച്ച യു​വ​ദമ്പ​തി​ക​ൾ ആ​ശു​പ​ത്രി​യി​ൽ. മീ​ന​ച്ചി​ൽ വ​ട്ട​ക്കു​ന്നേ​ൽ ജ​സ്റ്റി​ൻ (22), ഭാ​ര്യ​ ശാ​ലി​നി (22) എ​ന്നി​വ​രാ​ണ് കോട്ടയം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.കഴിഞ്ഞ രാ​ത്രി മീ​ൻ വ​റു​ത്തു കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ൽ വൈ​ദ്യു​തി ബ​ന്ധം ത​ക​രാ​റി​ലാ​വുകയായിരുന്നു . ഈ ​സ​മ​യം കുരുമുളക് പൊടിയെന്ന് കരുതി അ​ടു​ക്ക​ള​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന എ​ലി​വി​ഷം അ​റി​യാ​തെ മീ​ൻ വ​റു​ത്തുകൊ​ണ്ടി​രുന്ന പാ​ത്ര​ത്തി​ലേ​ക്ക് ഇ​ടു​ക​യാ​യി​രു​നെന്ന് ഇവർ പറഞ്ഞു .

എന്നാൽ മീ​ൻവ​റു​ത്ത​തു ക​ഴി​ച്ച് അ​ൽ​പനേ​രം ക​ഴി​ഞ്ഞ​പ്പോ​ൾ ഛർ​ദി ഉ​ണ്ടാ​യി. അ​പ്പോ​ഴാ​ണ് അ​ടു​ക്ക​ള​യി​ലെ​ത്തി പ​രി​ശോ​ധി​ച്ച​ത്. അ​പ്പോഴാ​ണ് എ​ലി​വി​ഷ​മാ​ണ് കു​രു​മു​ള​കുപൊ​ടി​ക്കുപ​ക​രം ചേ​ർ​ത്ത​തെ​ന്നു ബോ​ദ്ധ്യ​പ്പെ​ട്ട​ത്.ഉ​ട​ൻ ത​ന്നെ പാ​ലാ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്ക് ഏ​ഴു മാ​സം പ്രാ​യ​മാ​യ കു​ട്ടി​യു​ണ്ട്. കു​ട്ടി മീ​ൻ വ​റു​ത്ത​ത് ക​ഴി​ച്ചി​ല്ല. ഇ​രു​വ​രു​ടേ​യും ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു

Loading...