ദുബായ്: അഞ്ചുവർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ സംവിധാനം യു.എ.ഇ. മന്ത്രിസഭ അംഗീകരിച്ചു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെ പുതിയ ടൂറിസ്റ്റ് വിസ സംവിധാനത്തെക്കുറിച്ച് വിശദമാക്കി.

എല്ലാ ദേശീയതകളെയും ലക്ഷ്യംവെച്ചാണ് പുതിയ വിസാനിയമമെന്നും ഒരു പ്രധാന ആഗോള ടൂറിസ്റ്റ് കേന്ദ്രമെന്നനിലയിൽ യു.എ.ഇ.യുടെ സ്ഥാനം ഉയർത്തുകയാണ് ലക്ഷ്യമെന്നും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. 2019-ലെ രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ച് മന്ത്രിസഭ അവലോകനം നടത്തിയതായും അദ്ദേഹം ട്വീറ്ററിൽ കുറിച്ചു.

Loading...