ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകളുമായി വിമാനകമ്പനികള്‍. എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, ഇന്‍ഡിഗോ എമിറേറ്റ്‌സ് എയര്‍ലൈന്‍ എന്നിവയാണ് നിരക്കിളവ് പ്രഖ്യാപിച്ചത്. കൂടുതല്‍ വിവരങ്ങല്‍ ഇങ്ങനെ,

ഇന്‍ഡിഗോ

4 ദിവസത്തേക്ക് വന്‍ ഇളവ് പ്രഖ്യാപിച്ച് ഇന്‍ഡിഗോയാണ് ബഹുദൂരം മുന്നില്‍. നികുതി ഉള്‍പ്പെടെ ആഭ്യന്തര യാത്രയ്ക്കു 899 രൂപയും (48 ദിര്‍ഹം) രാജ്യാന്തര യാത്രയ്ക്കു 3399 രൂപയുമാണ് (179 ദിര്‍ഹം) കുറഞ്ഞ ടിക്കറ്റ് നിരക്ക്. ഇന്നലെ മുതല്‍ 13 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം. ഈ ടിക്കറ്റ് ഉപയോഗിച്ച് ജനുവരി 24 മുതല്‍ ഏപ്രില്‍ 15 വരെ യാത്ര ചെയ്യാമെന്നും താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാമെന്നും ചീഫ് കൊമേഴ്‌സ്യല്‍ ഓഫിസര്‍ വില്യം ബോള്‍ട്ടര്‍ പറഞ്ഞു.

എയര്‍ ഇന്ത്യാ എക്‌സ്പ്രസ്

എയര്‍ ഇന്ത്യാ എക്‌സ്പ്രസ് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നിരക്കിളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായില്‍ നിന്നു കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, മുംബൈ, ഡല്‍ഹി, പുണെ എന്നിവിടങ്ങളിലേക്കു 260 ദിര്‍ഹമാണ് നിരക്ക്. ദുബായില്‍ നിന്നു മംഗളൂരുവിലേക്ക് 290 ദിര്‍ഹം. ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം യാത്രയ്ക്ക് 260 ദിര്‍ഹം നല്‍കിയാല്‍ മതി. എന്നാല്‍ ഷാര്‍ജ-കണ്ണൂര്‍ സെക്ടറില്‍ 399 ദിര്‍ഹമാണ് നിരക്ക്. ഇവിടെനിന്ന് മുംബൈയിലേക്കാണ് ഏറ്റവും കുറഞ്ഞ നിരക്കുള്ളത്, 255 ദിര്‍ഹം. റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം യാത്രയിലും 260 ദിര്‍ഹം മതി. എന്നാല്‍ അബുദാബിയില്‍ നിന്നും അല്‍ഐനില്‍ നിന്നും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കു യാത്ര ചെയ്യണമെങ്കില്‍ 349 ദിര്‍ഹം നല്‍കണം. അബുദാബി-കണ്ണൂര്‍, അബുദാബി-മംഗളൂരു എന്നിവിടങ്ങളിലേക്ക് 469 ദിര്‍ഹമാണ് നിരക്ക്. ഓരോ യാത്രയ്ക്കും 30 ദിര്‍ഹം ട്രാന്‍സാക്ഷന്‍ ഫീസ് കൂടി നല്‍കണം. ഇന്നലെ മുതല്‍ 15 വരെ ടിക്കറ്റെടുക്കുന്നവര്‍ക്ക് ഇതുപയോഗിച്ച് ഈ മാസം 15 മുതല്‍ മാര്‍ച്ച് 26 വരെ മാത്രമേ യാത്ര ചെയ്യാനൊക്കൂവെന്ന് എയര്‍ലൈന്‍ അറിയിച്ചു.

എമിറേറ്റ്‌സ് എയര്‍ലൈന്‍

എമിറേറ്റ്‌സ് എയര്‍ലൈനില്‍ തിരഞ്ഞെടുത്ത സെക്ടറുകളിലേക്കു മാത്രമാണ് ആദായ നിരക്ക്. ദുബായില്‍ നിന്ന് തിരുവനന്തപുരം, മുംബൈ എന്നിവിടങ്ങളിലേക്കു പുറമേ മറ്റു ചില വിദേശ നാടുകളിലേക്കും ഇക്കണോമി, ബിസിനസ് ക്ലാസുകളില്‍ നിരക്കിളവുണ്ട്. തിരുവനന്തപുരത്തേക്ക് നികുതി ഉള്‍പ്പെടെ 825 ദിര്‍ഹമും മുംബൈയിലേക്ക് 915 ദിര്‍ഹമുമാണ് ഇക്കണോമി ക്ലാസ് നിരക്ക്. ബിസിനസ് ക്ലാസില്‍ ഇത് യഥാക്രമം 3395, 3595 ദിര്‍ഹമായിരിക്കും. ഈ മാസം 22 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് നവംബര്‍ 30 വരെ യാത്ര ചെയ്യാം. എമിറേറ്റ്‌സില്‍ ഇപ്പോള്‍ ബുക്ക് ചെയ്താല്‍ വേനല്‍ അവധിക്കാലത്തും യാത്ര ചെയ്യാമെന്നതാണ് മുഖ്യ ആകര്‍ഷണം.

Loading...