യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഫ്‌ളൈ ദുബായ് എയര്‍ലൈന്‍സിന്റെ പ്രത്യേക ഡിസ്‌കൗണ്ട് ഓഫറുകള്‍. ബുധനാഴ്ചയാണ് കമ്പനി ഓഫര്‍ നിരക്കുകള്‍ പ്രഖ്യാപിച്ചത്. ഫ്‌ളൈ ദുബായ് സര്‍വ്വീസുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള ടിക്കറ്റില്‍ 45 ശതമാനം കുറവ് നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. 2017 ഒക്ടോബര്‍ 28വരെയാണ് ഓഫര്‍ ലഭിക്കുക.

ബാങ്കോക്കിലെ ബീച്ചുകളില്‍ കറങ്ങുന്നതിനും കാഠ്മണ്ഡുവിലേക്ക് സഞ്ചരിക്കണമെങ്കിലും തിരഞ്ഞെടുക്കാവുന്ന ഓഫറാണ് ഫ്‌ളൈ ദുബൈ യുഎഇ ദേശീയ ദിനത്തില്‍ അവതരിപ്പിക്കുന്നത്.യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് 621 ദിര്‍ഹവും, ജിസിസി രാജ്യങ്ങളില്‍ അവധി ദിനം ചെലവഴിക്കുന്നതിന് 440 ദിര്‍ഹവും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്ക് 398 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

Loading...