ഹൈ സ്‌കൂള്‍ അധ്യാപിക തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് വിദ്യാര്‍ത്ഥിയുടെ പരാതി, ബന്ധത്തില്‍ അധ്യാപികയ്ക്ക് ഒരു കുഞ്ഞ്; പല പ്രാവശ്യം ലൈംഗികബന്ധത്തിലേര്‍പ്പെട്ടു; പിടിയിലായ അധ്യാപികയ്ക്ക് ഒടുവില്‍ കോടതി വിധിച്ച ശിക്ഷ

വിദ്യാര്‍ത്ഥിയുമായി അരുതാത്ത ബന്ധം പുലര്‍ത്തുകയും ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്ത അധ്യാപികയ്ക്ക് കോടതി ശിക്ഷ വിധിച്ചു. അഞ്ച് വര്‍ഷം തടവും പത്ത് വര്‍ഷത്തെ പ്രബേഷന്‍ പീരിയഡുമാണ് അധ്യാപികയ്ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. അധ്യാപികയ്ക്ക് മുന്‍ വിദ്യാര്‍ത്ഥിയായ യുവാവില്‍ നിന്നും ഒരു കുഞ്ഞുമുണ്ട്.

അമേരിക്കയിലെ വിര്‍ജിനയിലാണ് സംഭവം. വീലിംഗ് പാര്‍ക്ക് ഹൈസ്‌കൂള്‍ അധ്യാപികയയ്ക്കാണ് ഒഹിയോ കൗണ്ടി കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. 42കാരിയായ എലിസബത്ത് ഹാര്‍ബര്‍ട്ട് എന്ന അധ്യാപികയ്ക്ക് എതിരെ എല്ലാ തെളിവുകള്‍ ഉണ്ടായിട്ടും അവര്‍ കുറ്റം സമ്മതിച്ചില്ല. ഒടുവില്‍ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

ഇപ്പോള്‍ 28 വയസുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് അധ്യാപികയ്ക്ക് എതിരെക രംഗത്തെത്തിയിരിക്കുന്നത്. തന്റെ 13-ാം വയസ്സുമുതല്‍ അധ്യാപികയുമായുള്ള ബന്ധം ആരംഭിച്ചതാണെന്ന് ഇയാള്‍ പറയുന്നു. താന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയം മുതല്‍ തന്റെ അധ്യാപികയായി എത്തിയ എലിസബത്തുമായി ബന്ധമുണ്ടായിരുന്നെന്ന് ഇയാള്‍ പറയുന്നു.

അധ്യാപികയുമായി പരിചയപ്പെട്ട ശേഷം അവര്‍ താനുമായി പലപ്പോഴും കൂടികണ്ടു. തന്റെ ഫോണ്‍ നമ്പര്‍ വാങ്ങി മെസേജുകള്‍ അയയ്ക്കുകയും ഫോണ്‍ കോളുകള്‍ ചെയ്യുകയും ചെയ്തു. -വിദ്യാര്‍ത്ഥി പറഞ്ഞു. ഇരുവരും തമ്മില്‍ ലൈംഗിക ചുവയുള്ള മെസേജുകള്‍ അയയ്ക്കുകയും നഗ്ന ദൃശ്യങ്ങള്‍ കൈമാറുകയും ചെയ്തു. ഈ ബന്ധമാണ് വര്‍ഷങ്ങളോളം നീണ്ടത്. അധ്യാപികയുടെ വീട്ടില്‍ വെച്ചും പല ഹോട്ടലുകളില്‍ വെച്ചും ഇരുവരും ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. പല അവധി ആഘോഷങ്ങളും ഇരുവരും ഒന്നിച്ചായിരുന്നു. എന്നാല്‍ അധ്യാപിക തന്നെ പീഡിപ്പിച്ചുവെന്ന് കാട്ടിയാണ് ഇയാള്‍ പരാതി നല്‍കിയിരിക്കുന്നത്.

Loading...