വിവാഹ മോചിതയായ സ്ത്രീകളെയോ അല്ലെങ്കിലും കുടുംബ പ്രശ്‌നങ്ങള്‍ ഉള്ള സ്ത്രീകളെയും നോട്ടമിട്ട് അവരെ വശീകരിച്ച് ലൈംഗികമായി ഉപയോഗപ്പെടുത്തുന്ന പീഡന വീരന്‍ അറസ്റ്റിലായി.
ഇത്തരത്തില്‍ പീഡനത്തിന് ഇരയായ യുവ നഴ്സിന്റെ പരാതിയെത്തുടര്‍ന്ന് കെഎസ് സഞ്ജു എന്ന 35കാരനായ ജഗജാലകില്ലാടിയെ അരൂര്‍ പോലീസ് അറസ്റ്റു ചെയ്തു.

സ്ത്രീകളെ വലയിലാക്കി പീഡിപ്പിക്കുന്നതില്‍ അതിവിദഗ്ധനായ സഞ്ജുവിന്റെ ബന്ധങ്ങള്‍ കേട്ട് ഇയാളെ അറസ്റ്റു ചെയ്യാനെത്തിയ അരൂര്‍ എസ്‌ഐ മനോജിനേതൃത്വത്തിലെത്തിയ പൊലീസ് സംഘത്തിന്റെ വരെ കണ്ണുതള്ളി.

സഞ്ജു വാടകക്ക് താമസിച്ചിരുന്ന വട്ടിയൂര്‍ക്കാവ് സൂര്യ നഗര്‍ ഹൗസ് നമ്പര്‍ 94ലാണ് അരൂര്‍ പൊലീസ് പരിശോധന നടത്തിയത്. വിവാഹം മോചിതയായ സ്ത്രീകളെയോ അല്ലെങ്കിലും കുടുംബ പ്രശ്‌നങ്ങള്‍ ഉള്ള സ്ത്രീകളെയും നോട്ടമിട്ട് അവരെ വശീകരിച്ച് ലൈംഗികമായി ഉപയോഗപ്പെടുത്തുകയാണ് സഞ്ജുവിന്റെ പതിവു പരിപാടി.

കാലങ്ങളായി ഈ ശീലവുമായി മുന്നോട്ടു പോകവേയാണ് ഇപ്പോള്‍ അറസ്റ്റിലായത്. ഇത്രയും കാലം ‘സൂപ്പര്‍ റോമിയോ’ കളിച്ചു നടന്ന യുവാവാണ് ഒടുവില്‍ ഒരു നഴ്‌സിന്റെ പരാതിയില്‍ വെട്ടിലായത്. ഫോട്ടോകള്‍ കാട്ടി ഭീഷണിപ്പെടുത്തിയും സഞ്ജു യുവതികളെ പീഡിപ്പിച്ചതായാണ് സൂചന. സഞ്ജുവിന്റെ ബന്ധങ്ങളുടെ പേരില്‍ കൂടുതല്‍ അന്വേഷണം നടത്താനും കഴിയാത്ത അവസ്ഥയിലാണ് പൊലീസ് സംഘം.

അന്വേഷണം നടത്തിയാല്‍ പല പെണ്‍കുട്ടികളുടെയും വിവാഹ ജീവിതം തകരും എന്നതിനാലാണിത്. അറിഞ്ഞോ അറിയാതെയോ സഞ്ജുവിന്റെ കെണിയില്‍ കുടുങ്ങിയത് അനേകം യുവതികളാണ്. ഇവര്‍ ആരൊക്കെ എന്ന് പൊലീസിന് അറിയാമെങ്കിലും ഈ രീതിയില്‍ അന്വേഷണം നീക്കാന്‍ പൊലീസിന് പരിമിതികളുമുണ്ട്. വിവാഹ മോചിതരായ സ്ത്രീകളെ തിരഞ്ഞുപോയി അവരെ പീഡിപ്പിക്കുക പതിവാക്കിയ പീഡകനാണ് സഞ്ജു.

അതുകൊണ്ട് തന്നെ പല സ്ത്രീകളും തങ്ങള്‍ക്ക് പറ്റിയ അമളികള്‍ പുറത്ത് പറയാന്‍ തയ്യാറല്ല. ഇതാണ് ഇനി വരാന്‍ പോകുന്ന അന്വേഷണത്തില്‍ സഞ്ജുവിന് തുണയാകുന്നത്. ഈ കഴിഞ്ഞ ദിവസമാണ് വിവാഹ വാഗ്ദാനം നല്‍കിയുള്ള പീഡനത്തിന്റെ പേരില്‍ അരൂരിലെ യുവതി നല്‍കിയ പരാതിയില്‍ സഞ്ജു അറസ്റ്റിലാകുന്നത്. വിവാഹശേഷം സഞ്ജുവിന്റെ ചതി മനസിലാക്കിയാണ് യുവതി വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്.

ഈ പരാതിയിലാണ് സഞ്ജു കുടുങ്ങിയത്. സഞ്ജുവിന്റെ കമ്പ്യുട്ടര്‍ പരിശോധിച്ച പൊലീസിന് നിരവധി യുവതികളുടെയും ഫോട്ടോകള്‍ ലഭിച്ചിട്ടുണ്ട്. പല ഫോട്ടോകളും ഡിലീറ്റ് ചെയ്ത് കളഞ്ഞതിനാല്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് അരൂര്‍ പൊലീസ്. അതേസമയം സഞ്ജുവിന് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചു. ഒരുമിച്ച് സമ്മതപ്രകാരം കഴിഞ്ഞു എന്നത് മുന്‍ നിര്‍ത്തിയാണ് കോടതി സഞ്ജുവിന് ജാമ്യം അനുവദിച്ചത്.

പക്ഷെ സഞ്ജു പിടികൂടപ്പെട്ടേണ്ട കേസുകള്‍ ഒരുപാടുണ്ട് എന്നത് പൊലീസ് തുടരന്വേഷണത്തില്‍ പരിഗണിക്കുന്നുമുണ്ട്. ഫോട്ടോ വഴിയുള്ള സഞ്ജുവിന്റെ ബ്ലാക് മെയിലിംഗിലാണ് അരൂര്‍ സ്വദേശിയായ ബാംഗളൂരില്‍ നഴ്സായിരുന്നു യുവതി കുടുങ്ങിയത്.

വിവാഹമോചിതയും 12 വയസുള്ള പെണ്‍കുട്ടിയുടെ അമ്മയുമായ യുവതി തുടര്‍ ആലോചനകള്‍ ക്ഷണിച്ചിരുന്നു. അപ്പോഴാണ് സഞ്ജുവിന്റെ സുഹൃത്തായ സജിന്‍ ഈ യുവതിയെ വിവാഹം കഴിക്കാന്‍ ആലോചിക്കുന്നത്. അത് വെറും ആലോചന മാത്രമായിരുന്നു. ഈ കാര്യത്തിലും പൊലീസിന് സംശയങ്ങളുണ്ട്. കാരണം സജിന്‍ യുവതിയുമായി ഒരുമിച്ച് എടുത്ത ഫോട്ടോ വഴിയാണ് യുവതി സഞ്ജുവിന് മുന്നില്‍ കുരുങ്ങുന്നത്.

എന്നാല്‍ സജിന്‍ ഈ യുവതിയെ വിവാഹം കഴിച്ചതുമില്ല. പക്ഷെ യുവതിയെ ചുംബിക്കുകയും ഒപ്പം നില്‍ക്കുകയും ഒക്കെ ചെയ്തിരുന്നു. ഇതു സജിന്‍ സൂത്രത്തില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ആലോചന മുടങ്ങിയപ്പോഴും ഈ ഫോട്ടോ സജിന്‍ കമ്പ്യൂട്ടറില്‍ സൂക്ഷിച്ചു. സജിന്റെ ശിഷ്യനായ സഞ്ജു ഈ ഫോട്ടോ കൈക്കലാക്കുകയും യുവതിയെ വിവാഹം എന്ന പേരില്‍ സമീപിക്കുകയും ചെയ്തു. യുവതി പക്ഷെ ഈ ആലോചന നിരസിച്ചു.

എനിക്ക് കഥയെല്ലാം അറിയാം എന്ന് പറഞ്ഞു യുവതിയെ ഈ ഫോട്ടോ ഉപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്ത സഞ്ജു നിരന്തരം വിവാഹം എന്ന് പറഞ്ഞു പിറകെ കൂടിയപ്പോള്‍ ഒടുവില്‍ യുവതി സമ്മതം മൂളുകയുമായിരുന്നു. ഇതിന്നിടയില്‍ യുവതിയും സഞ്ജുവും രണ്ടു തവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.

ഒടുവില്‍ യുവതി വിവാഹത്തിന് സമ്മതം മൂളിയെങ്കിലും പീഡകവീരന്‍ ആയ സഞ്ജു യുവതിയെ വിവാഹം കഴിച്ചില്ല. സഞ്ജു യുവതിയുടെ വീട്ടില്‍ വന്നു വിവാഹത്തിന് സമ്മതം എന്ന രീതിയില്‍ സംസാരിക്കുകയാണ് ചെയ്തത്. വിവാഹം എന്ന പേരില്‍ സഞ്ജു യുവതിയേയും കൂട്ടി അമ്പലപ്പുഴ ക്ഷേത്രത്തില്‍ പോയി.

തട്ടിപ്പ് പരിപാടിയായതിനാല്‍ സഞ്ജുവിന്റെ ആരും എത്തിയിരുന്നില്ല. ഒടുവില്‍ കാറില്‍ വെച്ച് യുവതിയുടെ കഴുത്തില്‍ താലി ചാര്‍ത്തി. പിന്നീട് വിവാഹം കഴിച്ചു എന്ന രീതിയിലാണ് സഞ്ജു നീങ്ങിയത്. പക്ഷെ വിവാഹശേഷം സഞ്ജുവിന്റെ ബന്ധങ്ങള്‍ യുവതി മനസിലാക്കിയിരുന്നു.

പക്ഷെ യുവതിക്ക് ഒന്നും മിണ്ടാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഒരു വര്‍ഷം ഇങ്ങിനെ ഒന്നിച്ച് ജീവിച്ച ശേഷം സഞ്ജു യുവതിയെ വേണ്ടെന്നു വെച്ചു. യുവതി ഈ കാര്യം എതിര്‍ക്കുകയും ചെയ്തു. കാരണം രണ്ടു തവണ ഇവരെ സഞ്ജു അബോര്‍ഷന് വിധേയമാക്കിയിരുന്നു. ബന്ധം തുടരണം എന്ന് പറഞ്ഞു യുവതി എതിര്‍ത്തപ്പോള്‍ ഒരു സുപ്രഭാതത്തില്‍ സഞ്ജു ഇറങ്ങിപ്പോയി. ഇതിനെ തുടര്‍ന്നാണ് യുവതി വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്.

വനിതാ കമ്മീഷന്‍ സിറ്റിംഗില്‍ ചതി മനസിലാക്കിയ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് സഞ്ജു പിടിയിലായത്. ഗര്‍ഭം അലസിപ്പിക്കല്‍ വേളയില്‍ ഭര്‍ത്താവ് എന്ന് പറഞ്ഞു രണ്ടു സമയത്തും ഒപ്പ് വെച്ചത് സഞ്ജുവായിരുന്നു. ഇത് യുവതി തെളിവായി ഹാജരാക്കുകയും ചെയ്തിരുന്നു. വിവാഹം കഴിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടപ്പോള്‍ സഞ്ജു അത് നിരസിച്ചു. ഇതോടെ കമ്മീഷന്‍ കേസ് എടുക്കാന്‍ ഉത്തരവിടുകയായിരുന്നു.

ഇതോടെയാണ് സഞ്ജുവിന് കുരുക്കുവീണത്. പക്ഷെ അരൂര്‍ പൊലീസ് സഞ്ജുവിന്റെ കാര്യത്തില്‍ തുടര്‍ അന്വേഷണത്തിന് ഒരുങ്ങുകയാണ് അതുകൊണ്ട് തന്നെ ഇപ്പോള്‍ ജാമ്യത്തിലുമുള്ള സഞ്ജു വീണ്ടും കുടുങ്ങാനുള്ള സാധ്യതയേറെയാണ്.

Loading...