ബിഗ്‌ബോസിനകത്തും പുറത്തും ഏറ്റവും കൂടുതൽ ചർച്ചയായത് ഫുക്രുവും മഞ്ജുവും തമ്മിലുള്ള അടുപ്പമായിരുന്നു.സാധാരണയിലും കൂടുതൽ അടുപ്പം ഇരുവരും വീടിനുള്ളിൽ കാണിക്കുന്നുണ്ടോ എന്ന് പ്രേക്ഷകർ സംശയിച്ചിരുന്നു.ഇരുവരും ഒന്നിച്ചുള്ള നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.പുറത്തിറങ്ങിയ ഫുക്രു ഇപ്പോള്‍ മഞ്ജുവുമായും എലീനയുമായുമെല്ലാം തനിക്കുള്ള ബന്ധത്തെ കുറിച്ച്‌ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ്.

‘ബിഗ് ബോസ് വീട്ടില്‍ നിന്നും എനിക്ക് കുറെയധികം ബന്ധങ്ങള്‍ കിട്ടി. സുരേഷേട്ടന്‍, ഷാജി ചേട്ടന്‍, ആര്യ ചേച്ചി, വീണ ചേച്ചി, ദയ ചേച്ചി, മഞ്ജു ചേച്ചി, എലീന.. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ലാളിക്കപ്പെടാനുമൊക്കെ കഴിയുന്നത് മഹാഭാഗ്യമായിട്ടു കരുതുന്ന ആളാണ് ഞാന്‍. മഞ്ജു എനിക്ക് എന്റെ അമ്മയാണ്. എന്നാല്‍ ഇവരുമായൊക്കെ ഞാന്‍ ആത്മബന്ധം പുലര്‍ത്തുമ്ബോഴും വിയോജിപ്പുകള്‍ പറയാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ കളിയെ ബാധിക്കാത്ത തരത്തില്‍ ഈ ബന്ധങ്ങളൊക്കെ നിലനിര്‍ത്തി തന്നെ ബിഗ് ബോസില്‍ നിന്നും ഇറങ്ങാന്‍ കഴിഞ്ഞു.

ആര്യ ചേച്ചിയോടും വീണ ചേച്ചിയോടും ഷാജി ചേട്ടനോടും ഒക്കെ ഞാന്‍ വിയോജിപ്പുകള്‍ പറയാറുണ്ട്. എന്നാല്‍ എവിടെയൊക്കെയോ എനിക്കിവരുമായൊക്കെ യോജിക്കാനും സ്‌നേഹിക്കാനും കഴിയുന്നുണ്ട്. എന്റെ ഉള്ളില്‍ ഒരു കുട്ടിയുണ്ട്. ഇടക്കൊക്കെ അത് പുറത്തു വരും. അപ്പൊ ഇവരൊക്കെ ഞാന്‍ ചൈല്‍ഡിഷ് ആണെന്നൊക്കെ പറയും. എന്നാല്‍ എന്റെയുള്ളില്‍ കാര്യഗൗരവമുള്ള ഒരു മനുഷ്യനുമുണ്ട്.,’ ഫുക്രു പറഞ്ഞു.

Loading...