ജി എസ് പ്രദീപ് എന്ന ജീനിയസിനെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. സൂര്യ ടിവിയിലെ മലയാളി ഹൗസ് എന്ന പരിപാടിയില്‍ പങ്കെടുത്തത് പ്രദീപിന്റെ ഇമേജിനെ തന്നെ ബാധിച്ചിരുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പ്രദീപ് തനിക്ക് ഉണ്ടായ ദുരനുഭവങ്ങൾ പങ്കു വച്ചത് . മലയാളി ഹൗസ് എന്ന പരിപാടിയിൽ പങ്കെടുത്തത് തന്നെയാണ് എന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ അബദ്ധം .അവർ പറഞ്ഞത് പോലെ ഒന്നും ആയിരുന്നില്ല പരിപാടി. 24 മണിക്കൂർ ഷൂട്ട് ചെയത ശേഷം എഡിറ്റ് ചെയ്ത് ഏറ്റവും മോശമായ 45 മിനിറ്റ് ടെലികാസ്റ്റ് ചെയ്തു എന്നതാണ് സത്യം.രണ്ടാമത്തെ തെറ്റാണ് മദ്യപാനം.

ജിഎസ് പ്രദീപ് മദ്യപിക്കുന്നുവെന്നത് ഞങ്ങൾക്ക് ഒരു വിഷയമേ അല്ല അല്ലെങ്കിൽ അതു ക്ഷമിക്കാൻ ഞങ്ങൾ തയ്യാറാണ് പക്ഷേ അത്തരമൊരു പരിപാടിയിൽ മുഖം കാണിച്ചത് തീരെ ശരിയായില്ല. അതും വലിയ ഒരു ചതി പറ്റിയതായിരുന്നു.

പിന്നെ ഇനി ഇപ്പോൾ അതിനെക്കുറിച്ചൊന്നും പറഞ്ഞിട്ട് കാര്യമില്ല. ബുദ്ധിയും യുക്തിയും ഉപയോഗിച്ച് ഞാൻ ചിന്തിക്കണമായിരുന്നു. പോകില്ല എന്ന് തീരുമാനിക്കണമായിരുന്നു. പിന്നെ അന്നത്തെ എന്റെ സാമ്പത്തിക ബാധ്യതകൾക്ക് അവർ വാഗ്ദാനം ചെയ്ത പ്രതിഫലം പരിഹാരമാകുമെന്നതും അതിന് കാരണമായി.

പക്ഷേ പിന്നീട് അവർ പറഞ്ഞ പേയ്മെന്റിൽ പോലും പലപ്പോഴും പറ്റിക്കലുകളുണ്ടായിരുന്നു. അത് ഒരു തെറ്റായ ഏടായി കണ്ട് മറക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത് അതോടൊപ്പം തന്നെ ഇനി അത്തരം സംഭവങ്ങൾ ഉണ്ടാകില്ലെന്നും ഞാൻ മലയാളികൾക്ക് ഉറപ്പ് തരുന്നു.

Loading...