ദുബായ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയ്ക്ക് ആദരമർപ്പിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബു‍ർജ് ഖലീഫയും .ഇതിനോടനുബന്ധിച്ച് ഇന്നലെ വൈകുന്നേരം പ്രാദേശിക സമയം 7.50നാണ് ഗാന്ധിജിയുടെ ചിത്രം കെട്ടിടത്തിൽ പ്രദർശിപ്പിച്ചത്ച്ചു . ദേശീയ പതാകയും ഗാന്ധി ചിത്രവും ബുർജ് ഖലീഫയിൽ നിറഞ്ഞു നിന്നു .

ഗാന്ധിജിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അദ്ദേഹത്തിന്റെ ചിത്രം ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.നേരത്തെ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മൂന്ന് തവണ ബുർജ് ഖലീഫ ത്രിവർണ്ണമണിഞ്ഞിരുന്നു.

ഓരോ രാജ്യങ്ങളുമായി ബന്ധപ്പെട്ട പ്രധാന ദിവസങ്ങളിൽ ആ രാജ്യത്തോടുള്ള ആദരസൂചകമായി ബുർജ് ഖലീഫയിൽ അവരുടെ പതാകയുടെ നിറം കാണിച്ച് ലേസർ ഷോകൾ നടത്താറുണ്ട്.

Loading...