സിനിമയില്‍ അവസരം വേണമെങ്കില്‍ വിട്ടുവീഴ്ച ചെയ്യാമോ എന്ന് ചോദിച്ച് ചിലര്‍ തന്നെ സമീപിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി ഗായത്രി സുരേഷാണ് ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്ന ചിത്രവുമായി ബന്ധപ്പെട്ട് എഫ് എം റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി വെളിപ്പെടുത്തിയത് . എന്നാൽ താൻ അത്തരം സന്ദേശങ്ങള്‍ മുഖവിലയ്ക്കെടുക്കാറില്ലെന്നും . ഇത്തരം സന്ദേശങ്ങള്‍ അവഗണിക്കുന്നതാണ് നല്ലതെന്നും ഗായത്രി പറഞ്ഞു

ഗായത്രിക്കൊപ്പം നടന്‍ ധ്രുവനും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്ക് ചുട്ടമറുപടി നല്‍കണമെന്ന് ധ്രുവന്‍ പറഞ്ഞു. ഇങ്ങനെ ചെയ്യുന്നവരെ അവഗണിക്കുകയാണ് നല്ലതെന്ന് ഗായത്രി പറഞ്ഞു. അതു തന്നെയാണ് അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല മറുപടിയെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു.മിസ് കേരള കിരീടം നേടിയ ഗായത്രി കുഞ്ചാക്കോ ബോബന്‍ നായകനായ ജമ്‌ന പ്യാരി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഒരേ മുഖം, ഒരു മെക്‌സികന്‍ അപാരത, സഖാവ്, കല വിപ്ലവം പ്രണയം എന്നിവയാണ് ഗായത്രി വേഷമിട്ട മറ്റു ചിത്രങ്ങള്‍. ഫോര്‍ ജി, ലൗവര്‍, ഹീറോയിന്‍ തുടങ്ങിയവയാണ്

Loading...