ജപ്പാന്റെ പടിഞ്ഞാറന്‍ തീരത്ത് മനുഷ്യാസ്ഥികൂടങ്ങളുമായി കപ്പലുകള്‍ ഒഴുകിയെത്തുന്നു.കഴിഞ്ഞ ഒരു മാസത്തിനുളളില്‍ നാല് കപ്പലുകളാണ് അവശിഷ്ടങ്ങളുമായി തീരത്ത് അടിഞ്ഞത്.

ഉത്തരകൊറിയയില്‍ നിന്നാണ് കപ്പലുകള്‍ എത്തുന്നതെന്നാണ് സംശയിക്കുന്നത്.വെളളിയാഴ്ച്ച ഹോംഷു ദ്വീപിലെ മിയാസവ തീരത്ത് ഒഴുകിയെത്തിയ തടി ബോട്ടില്‍ മാത്രം എട്ട് അസ്ഥികൂടങ്ങളാണുണ്ടായിരുന്നത്. എന്നാല്‍ ബോട്ട് ഉത്തരകൊറിയയില്‍ നിന്നുളളതാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ജപ്പാന്റെ തീരത്തടിയുന്ന ബോട്ടുകളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്.

അതേസമയം ഉത്തരകൊറിയയില്‍ മത്സ്യബന്ധന വ്യവസായം വിപുലപ്പെടുത്തിയതോടെ മീന്‍പിടിക്കലില്‍ പരിചയമില്ലാത്തവര്‍ പോലും അതിനായി നിര്‍ബന്ധിരായതാണ് ഇതുപോലുളള അപകടങ്ങള്‍ക്ക് കാരണം ആയതെന്നാണ് പ്രാഥമിക നിഗമനം.

Loading...