കശ്മീരില്‍ എട്ട് വയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. ഇതിനെതിരെ പാര്‍വതി രംഗത്തെത്തിയിരുന്നു. ഹര്‍ത്താല്‍ കാരണം ഏറെ ബുദ്ധിമുട്ടിയെന്ന് നടി പറഞ്ഞു.

എന്നാല്‍ പാര്‍വതിക്ക് മറുപടിയുമായി ദയാ അശ്വതി എന്ന പെണ്‍കുട്ടി രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് പാര്‍വതിയെ രൂക്ഷമായി പെണ്‍കുട്ടി വിമര്‍ശിച്ചിരിക്കുന്നത്. കസബ വിഷയത്തില്‍ പാര്‍വതിക്കെതിരെ നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ചതിന്റെ പേരില്‍ പ്രിന്റോ എന്ന പയ്യനെ പൊലീസ് 24 മണിക്കൂറിനുള്ളിലാണ് അറസ്റ്റ് ചെയ്തത്.

Loading...

മാഡത്തെ അപമാനിക്കുന്ന കമന്റിട്ടതിനാലാണ് ഇത്രമാത്രം പുകിലുണ്ടാക്കിയത്. അപ്പോള്‍ ഒരു പാവപ്പെട്ട പെണ്‍കുട്ടിയെ ഇത്രയും നീചമായി കൊന്നൊടുക്കിയതില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലിനെതിരെ പറയാന്‍ നിങ്ങള്‍ക്ക് എന്ത് അര്‍ഹതയാണുള്ളത്.

മാഡത്തിന്റെ കാര്യമാണെന്നുണ്ടെങ്കില്‍ ഒരു കമന്റിട്ടാല്‍ പോലും അതിനെതിരെ നടപടിക്ക് ഒരുങ്ങും. അവിടെ നിയമം വേണം. നിങ്ങളൊരു സിനിമാ നടിയായതുകൊണ്ട് മാഡത്തിന് എല്ലാം നിയമങ്ങളും വേണം. ആ കുഞ്ഞ് മരിച്ചതിനെക്കുറിച്ച് ഒന്നും പറയാന്‍ ഇല്ലെങ്കില്‍ പിന്നെ മിണ്ടരുത്.

കോടിക്കണക്കിന് ആളുകളാണ് കത്വ വിഷയത്തില്‍ ഹര്‍ത്താലിനെ അനുകൂലിച്ചത്. ഇതുവരെ ആരും ഹര്‍ത്താലിനെതിരെ പ്രതികരിച്ചിട്ടില്ല. കാരണം ഈ ഹര്‍ത്താല്‍ അത്യാവശ്യമായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. മാഡം എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതുതന്നെയാണ്. പൊങ്കാലയോട് പൊങ്കാലയായിരിക്കും. ഇനിയിപ്പോള്‍ ഇതും പറഞ്ഞ് കുറേ ആള്‍ക്കാരെ അറസ്റ്റ് ചെയ്യിപ്പിക്കരുത്. ഒരുപാട് ഉണ്ടാക്കാന്‍ വരരുത്.

ഇത്‌ പാർവതി ചോദിച്ച്‌ വാങ്ങിയത്‌..😀ഈ ചേച്ചിക്ക്‌ കൊടുക്കാം നിറഞ്ഞ മനസ്സോടെ നല്ലൊരു കയ്യടി..👏

Posted by ഇപ്പോ ശെരിയക്കിത്തരാം on Wednesday, April 18, 2018


 

 
Loading...