പത്തനംതിട്ട :അയല്‍വീട്ടില്‍ കളിക്കുകയായിരുന്ന 12 വയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. കണ്ടെത്തി .പന്തളം തെക്കേക്കര പാറക്കര മടക്കവിള ആരോമല്‍ ഭവനില്‍ സത്യന്റെ മകള്‍ അമൃതയെ (12) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാള്‍ കഴുത്തില്‍ കുരുങ്ങിയ നിലയില്‍ അയല്‍ വീട്ടിലാണ് അമൃതയെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ വൈകിട്ട് 5.30 നാണ് സംഭവം. അടുത്ത വീട്ടിലെ കുട്ടികളുമായി കളിക്കുകയായിരുന്നു. പിന്നീട് കട്ടിലില്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. തട്ട എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 8ാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Loading...