കൊല്ലം : ലൈംഗിക പീഡനത്തെതുടർന്ന് പട്ടികജാതി സമുദായത്തിൽപ്പെട്ട പത്താം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത കേസിൽ അടുത്ത ബന്ധുക്കളായ 3 പേർ പിടിയിൽ. കടയ്ക്കൽ വരയറയിലാണു സംഭവം. 3 മാസങ്ങൾക്കു മുൻപാണു പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ, പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞെങ്കിലും രാഷ്ട്രീയ സ്വാധീനം മൂലം പൊലീസ് ആ വഴിക്ക് അന്വേഷണം നടത്തിയില്ല. പിന്നീട് ബന്ധുക്കളിലൊരാൾ മുഖ്യമന്ത്രിക്കും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകുകയായിരുന്നു. പിടിയിലായവരിൽ 2 പേർ പെൺകുട്ടിയുടെ അമ്മാവന്മാരാണ്. ഇവർ സിപിഎം അനുഭാവികളാണ്.

Loading...