അടച്ചിട്ട മുറിയിലായിരുന്നു പെൺകുട്ടികളുടെ കുസൃതി. ക്യാമറ സെറ്റ് ചെയ്തു വച്ചശേഷമാണ് രണ്ടുസഹോദരിമാർ ചേർന്ന് ശരീരത്തിന്റെ പിൻഭാഗം ചലിപ്പിക്കുന്ന ട്വെർക്കിങ് എന്ന നൃത്തമാടിയത്. അപ്രതീക്ഷിതമായി മുറിയിലേക്ക് കടന്നു വന്ന അമ്മയ്ക്ക് മക്കളുടെ തോന്ന്യാസം കണ്ടില്ലെന്നു നടിക്കാനായില്ല. അപ്പോൾ തന്നെ രണ്ടു പെൺകുട്ടികൾക്കും പൊതിരെ തല്ലുകൊടുത്തു അമ്മ.

കാലിൽക്കിടന്ന ചെരുപ്പൂരിയാണ് അമ്മ പെൺമക്കളെ തല്ലിയത്. ട്വെർക്കിങ് ചെയ്യുന്നതിന്റെയും അതിന്റെ പേരിൽ അമ്മയിൽ നിന്ന് തല്ലുകിട്ടുന്നതിന്റെയും ദൃശ്യങ്ങൾ പെൺകുട്ടികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വിഡിയോ തരംഗമായത്. പെൺകുട്ടികളുടെ നൃത്തത്തേക്കാൾ അമ്മയുടെ സഡൻ റിയാക്ഷനാണ് തങ്ങൾക്കിഷ്ടപ്പെതെന്നാണ് വിഡിയോ കണ്ട ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെടുന്നത്.

കൈയിൽ ഒരു ബാസ്ക്കറ്റ് വസ്ത്രങ്ങളുമായിട്ടാണ് പെൺകുട്ടികളുടെ മുറിയിലേക്ക് അമ്മ കയറി വന്നത്. അപ്പോഴാണ് മക്കൾ സഭ്യതയില്ലാത്ത നൃത്തം ചെയ്യുന്നത് അമ്മ കണ്ടത്. ഉടൻ തന്നെ കാലിൽക്കിടന്ന ചെരുപ്പൂരി അമ്മ അവരെ അടിച്ചു. അരക്കെട്ടും ശരീരത്തിന്റെ പിൻഭാഗവുമിളക്കി ചെയ്യുന്ന നൃത്തമാണ് ട്വെർക്കിങ്. ന്യൂ ഓർലിയൻസ് നഗരത്തിൽ നിന്നാണ് ഈ നൃത്തരൂപത്തിന്റെ പിറവി.

Loading...