22 കാരറ്റിന് മുകളിലുള്ള സ്വര്‍ണാഭരണങ്ങള്‍, മുദ്രകള്‍, സ്വര്‍ണം കൊണ്ടുള്ള മറ്റ് വസ്തുക്കള്‍ എന്നിവയുടെ കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. വിദേശ വ്യാപാര നയത്തിലെ (2015-20) ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തു കൊണ്ടാണ് തീരുമാനം.

ഇത് പ്രകാരം, 8 കാരറ്റും അതിന്‌ മുകളില്‍ 22 കാരറ്റ് വരെയുള്ള സ്വര്‍ണാഭരണങ്ങളും വസ്തുക്കളും ആഭ്യന്തര താരിഫ് ഏരിയ, കയറ്റുമതി അധിഷ്ടിത യൂണിറ്റുകകള്‍, ഇലക്ട്രോണിക് ആന്‍ഡ്‌ ഹാര്‍ഡ് വെയര്‍ ടെക്നോളജി പാര്‍ക്കുകള്‍, സോഫ്റ്റ്‌വെയര്‍ ടെക്നോളജി പാര്‍ക്കുകള്‍, ബയോ ടെക്നോളജി പാര്‍ക്കുകള്‍ മുതലായ ഇടങ്ങളില്‍ നിന്ന് മാത്രമേ കയറ്റുമതി ചെയ്യാന്‍ കഴിയൂവെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡി.ജി.എഫ്.ടി) അറിയിച്ചു.

അതായത്, സ്വര്‍ണാഭരണങ്ങള്‍, മുദ്രകള്‍, കൊണ്ടുള്ള മറ്റ് വസ്തുക്കള്‍ എന്നിവ, മുകളില്‍ പറഞ്ഞ പാര്‍ക്കുകള്‍ ഉള്‍പ്പടെ ആര്‍ക്കും കയറ്റുമതി ചെയ്യാന്‍ കഴിയില്ല. 8 കാരറ്റ് മുതല്‍ 22 കാരറ്റ് വരെയുള്ള സ്വര്‍ണം കയറ്റുമതി ചെയ്യുന്ന കയറ്റുമതിക്കാര്‍ക്ക് മാത്രമേ ഇന്‍സെന്റീവുകള്‍ ലഭിക്കുകയുള്ളൂവെന്നും ഡി.ജി.എഫ്.ടി വ്യക്തമാക്കി.


 

 
Loading...