സ്വര്‍ണം വാങ്ങുമ്പോള്‍ ചില മുന്നൊരുക്കങ്ങളാവശ്യമാണ്. പരിശുദ്ധിയും ഗുണമേന്മയും ഉറപ്പിക്കാന്‍ ഇപ്പോള്‍ ഒട്ടേറെ നൂതനസംവിധാനങ്ങളുമുണ്ട്. സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കുമ്പോള്‍ പറ്റുന്ന ആറ് അബദ്ധങ്ങളെന്തെല്ലാം? അവയെങ്ങനെ ഒഴിവാക്കാം.

സ്വര്‍ണാഭരണങ്ങള്‍ ഉരുക്കി പുതിയത് വാങ്ങുമ്പോള്‍ ഉരുക്കിയ ശേഷം അളവും ഗുണമേന്മയും കുറയുമെന്ന് പലര്‍ക്കുമറിയില്ല. ഉരുക്കാന്‍ നല്‍കുംമുന്‍പേ ഇതിനെപ്പറ്റി അന്വേഷിച്ചറിയണം അല്ലെങ്കില്‍ ഒരുപാട് പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.വാങ്ങുന്നതിനു മുന്‍പേ എല്ലാ കടകളിലും വിലയന്വേഷിക്കാം. ചിലയിടത്ത് സ്വര്‍ണവില കുറവായിരിക്കും.ഒരു ദിവസത്തില്‍ത്തന്നെ സമയങ്ങളില്‍ വ്യത്യാസം വരാറുണ്ട്. ആകട ഹാള്‍ മാര്‍ക്ക് ഉള്ള ആഭരണങ്ങള്‍ വേണം വാങ്ങാന്‍.

ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് ആണ് ഹാള്‍ മാര്‍ക്ക് ചെയ്യാന്‍ അധികാരമുള്ള ഏക അന്ഗീകൃത ഏജന്‍സി. ബിഐഎസ് ഹാള്‍മാര്‍ക്കുള്ള ആഭരണങ്ങള്‍ വേണം വാങ്ങാന്‍.ശരിക്കുള്ള വില,കാരറ്റ്,ബിഐഎസ്ഹാ ള്‍മാര്‍ക്കിംഗ് ലൈസന്‍സ് എന്നിവ കൃത്യമായി രേഖപ്പെടുത്തിയ ഇന്‍വോയ്‌സ് വാങ്ങാന്‍ മറക്കരുത്. വര്‍ഷങ്ങള്‍ കഴിഞ്ഞാലും ആഭരണങ്ങള്‍ വില്‍ക്കുമ്പോള്‍ ഇതുപകാരപ്പെടും.

വൈറ്റ് ഗോള്‍ഡ് അലര്‍ജിയുള്ള ഒരുപാടുപേരുണ്ട്. അലര്‍ജിയുണ്ടെങ്കില്‍ ആ തരത്തിലുള്ള സ്വര്‍ണം വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. ബില്‍ സൂക്ഷിക്കുകയാണെങ്കില്‍ വാങ്ങിയ ശേഷം മാറ്റിവാങ്ങാന്‍ എളുപ്പമാണ്.ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ നല്‍കേണ്ടിവരുന്ന പണിക്കൂലി വില്‍ക്കുമ്പോള്‍ ലഭിക്കില്ല. അതുകൊണ്ട് സൂക്ഷിക്കാനായി വാങ്ങുമ്പോള്‍ നാണയങ്ങളും ബാറുകളുമാണ് നല്ലത്. ഗോള്‍ഡ് ഇടിഎഫുകളും പരീക്ഷിക്കാം.


 

 
Loading...