വാറങ്കല്‍: പെണ്‍കുട്ടിയാണെന്നറിഞ്ഞ പേരക്കുട്ടിയെ മുത്തച്ഛന്‍ ക്രൂരമായി കൊലപ്പെടുത്തി. അഞ്ചു ദിവസംപ്രായമുള്ള കുട്ടിയുടെ വായില്‍ നെല്ല് നിറച്ച് കൊലപ്പെടുത്തി പാടത്ത് കുഴിച്ചിടുകയായിരുന്നു.
തെലുങ്കാനയിലാണ് സംഭവം .മകന് ആണ്‍കുട്ടി പിറക്കുമെന്ന പ്രതീക്ഷയിലിരുന്ന മുത്തച്ഛൻ എന്നാൽ ജനിച്ചത് പെണ്‍കുട്ടിയും ഇതാണ് ക്രൂര കൃത്യത്തിന് കാരണം.

കഴിഞ്ഞ ബുധനാഴ്ച നാട്ടിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലായിരുന്നു മമത തന്‍റെ രണ്ടാമത്തെ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. എന്നാല്‍ ഞായറാഴ്ചയോടെ കുട്ടിയെ മുത്തച്ഛന്‍ കൊലപ്പെടുത്തുകയായിരുന്നെന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ (ഡിസിപിഒ) തിരുപതി റെഡ്ഡി പറഞ്ഞു.

കുട്ടിയുടെ വായില്‍ നെല്ല് നിറച്ച് കൊലപ്പെടുത്തിയശേഷം മുത്തച്ഛന്‍ പാടത്തു കുഴിച്ചിടുകയും ചെയ്തെന്ന് പൊലീസ് വ്യക്തമാക്കി. ഡിസിപിഒ തിരുപതി റെഡ്ഡിയും പൊലീസ് സംഘവും ഇന്നലെ ഗ്രാമത്തിലെത്തി തെളിവെടുപ്പ് നടത്തി. നവജാത ശിശുവിന്‍റെ മൃതദേഹം പുറത്തെടുക്കാനും ഫോറന്‍സിക് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Loading...