വെസ്റ്റ് ലണ്‌നിലെ ചെല്‍സിയില്‍ നിന്നുള്ള ഒരു പഴയ മോഡലിന് തന്റെ രഹസ്യബന്ധങ്ങളില്‍ അല്‍പ്പം പോലും ഖേദമില്ല. ‘ഭാര്യയെ വഞ്ചിക്കുന്നത് ഒരു വിവാഹബന്ധത്തെ കൂടുതല്‍ ദൃഡമാക്കാന്‍ ഉപകരിക്കുമെങ്കില്‍ വഞ്ചനയ്ക്ക് ഭര്‍ത്താക്കന്മാര്‍ക്ക് ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യ താനാണ്.’ എന്നാണ് ഇവർ തന്നെക്കുറിച്ച് പറയുന്നത്. ഗ്വെനേത്ത് ലീ എന്ന 47 കാരിയുടെ കാര്യമാണിത്.

ലണ്ടനില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന ഇവര്‍ പത്തു വര്‍ഷത്തിനിടയില്‍ 100 ലധികം കാമുകന്മാരുമായുള്ള ജീവിതം ആസ്വദിച്ച്‌ കഴിഞ്ഞു. പ്രണയത്തിലാക്കിയ മദ്ധ്യവയസ്‌ക്കരില്‍ ഭൂരിഭാഗവും ഭാര്യമാരുള്ള പുരുഷന്മാരായിരുന്നു. ബന്ധം പുലര്‍ത്തിയ പകുതിയിലധികം പുരുഷന്മാരുടെ ഭാര്യമാര്‍ക്കും ഇതേക്കുറിച്ച് അറിയാമായിരുന്നെന്നും ഭര്‍ത്താക്കന്മാര്‍ സന്തോഷഭരിതരാകട്ടെ എന്ന് വിചാരിച്ച് കണ്ണടയ്ക്കുകയായിരുന്നെന്നും ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

വിവാഹിതരായവര്‍ക്ക് വേലിചാടാന്‍ സഹായിക്കുന്ന ഡേറ്റിംഗ് വെബ്‌സൈറ്റായ ഇലിസിറ്റ് എന്‍കൗണ്ടര്‍ ഡോട്ട് കോം വഴിയാണ് ഇവര്‍ കാമുകന്മാരെ കണ്ടെത്തുന്നത്. ഭര്‍ത്താവ് റോബര്‍ട്ട് കാന്‍സര്‍ മൂലം മരിച്ച ശേഷം പത്തു വര്‍ഷം മുമ്പാണ് ഇവര്‍ വെബ്‌സൈറ്റില്‍ എത്തുന്നത്. മിക്കവാറും വര്‍ഷം 52,000 പൗണ്ട് വരെ വരുമാനമുള്ള ധനാഡ്യരായ ബിസിനസുകാരാണ് ഈ വെബ്‌സൈറ്റിലുള്ളത്. ലോകത്തുടനീളമുള്ള മദ്ധ്യവയസ്‌ക്കന്മാരായ കാമുകന്മാരെ ഈ സൈറ്റില്‍ നിന്നും കണ്ടെത്തുന്ന അവര്‍ ഒരേ സമയം തന്നെ രണ്ടും മൂന്നും പേരുമായി ബന്ധം സ്ഥാപിക്കാറുണ്ടത്രേ.

Loading...