മനോഹരമായി മുടിവെട്ടുന്ന ആറുവയസുകാരനാണ് ഇപ്പോള്‍ ലോകം മുഴുവന്‍ വൈറലായിരിക്കുന്നത്. ചൈനയിലെ സിയാങ് ഹോങ്കേ എന്ന ഈ ആറുവയസുകാരന്‍ പ്രൊഫഷനലായി തന്നെ മുടി മുറിച്ച് മനോഹരമാക്കി തരും.

മനോഹരമായി മുടിമുറിക്കാനും വിവിധ ഹെയര്‍ സ്റ്റൈലുകള്‍ ചെയ്യാനും ഹോങ്കേയ്ക്ക് അറിയാം. ഹോങ്കോയുടെ മാതാപിതാക്കള്‍ ഹെയര്‍സലൂണിലാണ് ജോലി ചെയ്യുന്നത്. അങ്ങനെ കുട്ടിക്കാലം മുതല്‍ക്കേ മാതാപിതാക്കള്‍ ചെയ്യുന്ന ജോലി അവനും കണ്ടുപഠിക്കുകയായിരുന്നു.

സോഷ്യല്‍മീഡിയയില്‍ ആറുവയസുകാരന്‍ മുടി മുറിക്കുകയും വിവിധങ്ങളായ ഹെയര്‍സ്റ്റൈല്‍ പരീക്ഷിക്കുന്നതിന്റേയും വീഡിയോ ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്നാണ് സംഭവം ലോകമറിയുന്നത്.

Loading...