മസ്‌കത്ത്: സാംസ്‌കാരിക മന്ത്രിയായിരുന്ന സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സഈദിനെ ഒമാന്റെ പുതിയ ഭരണാധികാരിയായി പ്രഖ്യാപിച്ചു. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ ഭരണാധികാരിയെ രാജകുടുംബം തിരഞ്ഞെടുത്തത്. 

ഖാബൂസ് ബിന്‍ സഈദിന്റെ ബന്ധു  കൂടിയാണ് പുതിയ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. ഇന്ന് രാവിലെ അദ്ദേഹം അധികാരമേറ്റു. 

ഖാബൂസിന് കുട്ടികളില്ല, പരസ്യമായി ഒരു പിന്‍ഗാമിയെ നിയമിച്ചിരുന്നുമില്ല. അധികാര കസേര ഒഴിഞ്ഞുകിടന്ന് മൂന്ന് ദിവസത്തിനകം പിന്‍ഗാമിയെ തിരഞ്ഞെടുക്കുമെന്നാണ് ഒമാനിലെ ചട്ടം. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് മരിച്ചത്. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു.

Loading...