ഒഡീഷയില്‍ ഹെഡ്മാസ്റ്ററുടെ ലൈഗികപീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. സ്‌കൂളിനുള്ളിലെ പൂളിനടുത്ത് നിന്നാണ് പത്താംക്ലാസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. കൈയ്യിലെ ഞരഞ്ച് മുറിച്ചാണ് കുട്ടി ജീവനൊടുക്കിയത്. ശിഖപള്ളിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വ്യാഴാഴ്ച രാത്രിയാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. സംഭവത്തില്‍ ഹെഡ്മാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു.

രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു കുട്ടിയുടെ ശരീരം കണ്ടെത്തിയത്. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടതായി ഡോക്ടര്‍ അറിയിച്ചു.പൊലിസ് നടത്തിയ പരിശോധനയില്‍ നോട്ട് പുസ്തകത്തില്‍ നിന്നും ഹെഡ്മാസ്റ്റര്‍ ലൈംഗിക ചൂഷണം ചെയ്തതടക്കമുള്ള വിവരങ്ങള്‍ ലഭിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കുട്ടികളോട് പോലീസ് വിവരം തിരക്കിയപ്പോള്‍ മറ്റൊരു കുട്ടിയും പീഡിന വിവരം വെളിപ്പെടുത്തിയിട്ടുണ്ട്.

പീഡിപ്പിച്ച ശേഷം ഹെഡ്മാസ്റ്റര്‍ കൊലപ്പെടുത്തിയെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹെഡ്മാസ്റ്റര്‍ക്കെതിരെ പോസ്‌കോ നിയം പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Loading...