നാലായിരം വർഷങ്ങൾക്ക് മുമ്പ് ഭാരതത്തിലുണ്ടായിരുന്നു എന്ന് കരുതപെടുന്ന സരസ്വതി നദി പുനർജനിക്കുകയാണു. സരസ്വതി ദേവി ഈ പുണ്യ നദിയുടെ മനുഷ്യാവതാരമാണെന്നാണു വിശ്വാസം. ഈ നദിയുടെ കരയിലിരുന്നാണ് നാലായിരം വർഷങ്ങൾക്ക് മുമ്പ് ഋഗ്വേദം രചിക്കപ്പെട്ടത്. എന്നാൽ ആയിരകണക്കിനു വർഷങ്ങളായി ഈ നദി അപ്രത്യക്ഷമായിട്ട്. എന്നാൽ ഈ വർഷമാദ്യം ഇതിന്റെ റൂട്ട് കണ്ടെത്തി കഴിഞ്ഞു. അതിനുശേഷം അത് പുനർജ്ജീവിപ്പിക്കാനുള്ള നടപടികൾ തുടങ്ങുകയും ചെയ്തു.

ഹരിയാന സർക്കാരിന്റെ ശ്രമഫലമായി കാണാതായെന്നു കരുതുന്ന നദിയുടെ ഒരു ഭാഗം ഇപ്പോൾ ഒഴുകാൻ തുടങ്ങുകയാണു. ഭൂമിക്കടിയിലുള്ള ഇതിന്റെ ഒഴുക്കു കണ്ടെത്താൻ സമർത്ഥരായ ഒരു ടീമിനെ തന്നെ അവർ നിയമിച്ചിരുന്നു. അവരാകട്ടെ അതിന്റെ പണി ഏറേകുറേ പൂർത്തിയാക്കുകയും ചെയ്തു.

യമുന നഗർ ജില്ലയിലെ മുഗൽവാലി ഗ്രാമത്തിൽ എട്ടടി താഴ്ത്തിയപ്പോൾ തന്നെ വെള്ളം ചീറ്റീ വന്നതായി കാണപെട്ടു. കഴിഞ്ഞ ഏപ്രിലിനു ശേഷം നിരവധി സ്ഥലങ്ങളീൽ നദിയുടെ അവശിഷ്ടങ്ങൾ കണ്ടെത്താൻ പരിശ്രമിച്ചെങ്കിലും ഇത് ആദ്യമായി ഇപ്പോഴാണു എന്തെങ്കിലുമൊരു വിജയം കാണുന്നത്.

ഇപ്പോൾ യമുന നഗർ, കുരുക്ഷേത്ര, കൈതൽ ജില്ലകളിൽ നദിയെ പുനസൃഷ്ടിക്കുന്ന ജോലികർ ത്വരിതഗതിയിൽ മുന്നേറുകയാണ്. നദി കുഴിച്ച് വൃത്തിയാക്കുകയാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞമാസം 30 നു തന്നെ ഇതിന്റെ ഒരു ഭാഗം പൂർത്തിയാക്കത്തക്ക രീതിയിലാണ് ഇതിന്റെ പണി പുരോഗമിക്കുന്നതെന്ന് ഇതിന്റെ ഒരു വാക്താവ് പറഞ്ഞിരിക്കുന്നു.

മഴക്കാലത്ത് നല്ല മഴ പെയ്യുകയാണെങ്കിൽ ഈ നദിയിൽ നല്ല നീരൊഴുക്കുണ്ടാകും, ഈ നദീ പുനസൃഷ്ടിയുടെ ജോലികൾ ഏറ്റേടുത്തിട്ടുള്ള ‘ദി സരസ്വതി ഹെറിറ്റേജ് ഡെവലപ്‌മെന്റ് ബോർഡ്’ അസന്നിഗ്ദമായി പറയുന്നു. അടുത്ത ഘട്ടത്തിൽ അദി ബാദ്രിയിൽ ഒരു ഡാം പണിയാനും ബോർഡിനു പദ്ധതിയുണ്ട്. കാരണം വേദത്തിൽ പറഞ്ഞിരിക്കുന്ന പുണ്യ നദി ഇനി ഒരിക്കലും ഇതു പോലെ വരണ്ടു പോകാൻ പാടില്ല.

ഹിന്ദുക്കളുടെ പുണ്യ നദിയായ സരസ്വതിയെ പുന:സൃഷ്ടിക്കുന്നതിനു വേണ്ടി ഹരിയാനയിൽ മനോഹർ ലാൽ ഖട്ടാർ സർക്കാർ ഇതിനകം തന്നെ 50 കോടി രൂപ പദ്ധതിക്കായി നീക്കി വെച്ചിട്ടുണ്ട്. ജലവകുപ്പ് മന്ത്രിയായ ഉമഭാരതി 2014ൽ തന്നെ നഷ്ടപെട്ടുപോയ സരസ്വതി നദി വീണ്ടെടുക്കുന്നത് മോഡീ സർക്കാരിന്റെ ഏറ്റവും മുന്തിയ പരിഗണനയാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. അവർ തുടർന്ന് ഇങ്ങനെ പറയുന്നു. സരസ്വതി നദി ഒരിക്കലും കെട്ടു കഥയല്ല! അയ്യായിരം ആറായിരം വർഷങ്ങൾക്ക് മുമ്പ് ഈ നദി ഇവിടെ ഒഴുകിയിരുന്നു. അതിനു മതിയായ തെളിവുകളുമുണ്ട്.

ചരിത്രകാരൻ മാരുടെ അഭിപ്രായത്തിൽ സരസ്വതി നദി ഒരു ഐത്യഹ്യമാണ്. അതിനെ കുറിച്ച് വേദങ്ങളിലും ഇതിഹാസങ്ങളിലും പുരാണങ്ങളീലും പറഞ്ഞിട്ടുണ്ടെങ്കിൽ അതു ഒരു പക്ഷെ നാലായിരം വർഷങ്ങൾക്ക് മുമ്പ് വരണ്ട് പോയികാണും. ഋഗ്വേദത്തിൽ പറഞ്ഞ പ്രകാരം ഇത് കിഴക്കു ഭാഗത്തുള്ള യമുനയിൽ നിന്നു പടിഞ്ഞാറു ഭാഗത്തുള്ള സത്‌ലജ് വരെ ഒഴുകി കൊണ്ടിരിക്കുന്നു. മഹാഭാരത പറയുന്നു മരുഭൂമിയിൽ സരസ്വതി വരണ്ടുപൊയി എന്നു. വിശ്വാസമനുസരിച്ച് ഈ നദി ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, പാകിസ്ഥാന്റെ കുറച്ച് ഭാഗം തുടങ്ങിയവയിലൂടെ ഒഴുകിയിരുന്നു.

എന്തൊക്കെയായാലും ആധുനിക ശാസ്ത്രം സരസ്വതി നദി നിലനിന്നിരുന്നു എന്ന് അംഗീകരിക്കുന്നില്ല. പക്ഷെ ഒരു പാടു ശ്രമങ്ങൾ അത് തെളിയിക്കാൻ നടന്നിരുന്നെങ്കിലും അതൊന്നും വിജയത്തിലെത്തിയിരുന്നില്ല , ആദ്യമാണ് ഒരു നദിയുടെ അവശീഷ്ടങ്ങൾ കാണുന്നതും നദിയുണ്ട് എന്ന നിഗമനത്തിനു അത് കരുത്ത് പകരുന്നതും. പഴയ വേദങ്ങളിലും പുരാണങ്ങളിലും പറഞ്ഞിരിക്കുന്നത് ഒരു പക്ഷെ സത്യമാകാം, പക്ഷെ അതു കണ്ടെത്താൻ മനുഷ്യനും ശാസ്ത്രവും കുറെ കൂടി വളരേണ്ടിയിരിക്കുന്നു.

By: ഡോ: ഗോവിന്ദ് മേനോൻ

Loading...