വീട്ടിലിരുന്ന് പെണ്ണുങ്ങൾക്ക് മാത്രമല്ല ആണുങ്ങൾക്കും കാശുണ്ടാക്കാം. കോ‍ർപ്പറേറ്റ് കമ്പനികളിൽ പിരിച്ചുവിടലുകളും മറ്റും വ്യാപകമായതോടെ തൊഴിലില്ലാതെ വീട്ടിലിരിക്കുന്ന നിരവധി ചെറുപ്പാക്കാരുണ്ട്. ഇവർക്ക് തുടങ്ങാൻ പറ്റുന്ന ചില സിമ്പിൾ ബിസിനസ് ഐഡിയകൾ താഴെ പറയുന്നവയാണ്.

കമ്പ്യൂട്ടർ മെയിന്റനൻസ് ആൻഡ് റിപ്പയറിം​ഗ്

ഉപകരണങ്ങൾ അഴിച്ചു പണിയുന്നതിൽ നിങ്ങൾക്ക് പ്രത്യേക കഴിവുണ്ടെങ്കിൽ പിന്നെ ഒട്ടും ആലോചിക്കേണ്ട അത് ജോലിയായി തിരഞ്ഞെടുക്കാം. ലാപ്ടോപ്പുകൾ, ടാബ്ലറ്റുകൾ, സ്മാർട്ട്ഫോണുകൾ എന്നിവയുടെ ഉപയോ​ഗം കൂടുന്ന നിലയ്ക്ക് ഇവയുടെ അറ്റകുറ്റ പണികളും കൂടും. അതുകൊണ്ട് തന്നെ നിങ്ങൾക്ക് ധാരാളം അവസരങ്ങൾ ലഭിക്കുകയും മികച്ച വരുമാനം നേടി തരികയും ചെയ്യും.

റീസൈക്ലിം​ഗ്

ഉപയോഗശൂന്യമായ ലാപ്ടോപ്പുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ശേഖരിച്ച് അവയിൽ നിന്ന് കോപ്പർ, സ്റ്റീൽ, മറ്റ് ഘടകങ്ങൾ എന്നിവ ശേഖരിക്കാം. ഇത് വിറ്റ് കാശുണ്ടാക്കുകയും ചെയ്യാം. പണം സമ്പാദിക്കൽ മാത്രമല്ല ഭൂമിയെ സംരക്ഷിക്കൽ കൂടിയാണ് നിങ്ങൾ ഇതുവഴി ചെയ്യുന്നത്. ഈ ബിസിനസ് ആരംഭിക്കുന്നതിനായി മികച്ച ഒരു പ്രാദേശിക പരസ്യ കാമ്പെയിൻ ആവശ്യമാണ്.

വളർത്തു മൃ​ഗങ്ങളുടെ വിൽപ്പന

വളർത്തു മൃ​ഗങ്ങളെ ഇഷ്ട്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ അത് തന്നെ ബിസിനസായി തിരഞ്ഞെടുക്കാം. മൃ​ഗങ്ങളുടെ ഇനത്തിനും വലിപ്പത്തിനുമുസരിച്ച് വിലയും ലഭിക്കും. കൂടാതെ മൃ​ഗങ്ങളെ ട്രെയിൻ ചെയ്യിപ്പിക്കുകയും ചെയ്യാവുന്നതാണ്.

വി‍ർച്വൽ അസിസ്റ്റന്റ്

വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആ​ഗ്രഹിക്കുന്നവർക്ക് പറ്റിയ മറ്റൊരു തൊഴിലാണ് വിർച്വൽ അസിസ്റ്റന്റിന്റേത്. വിവിധ അഡ്മിനിസ്ട്രേറ്റീവ് ജോലികളിലൂടെ ലോകത്തെമ്പാടുമുള്ള ബിസിനസുകളെ സഹായിക്കുകയാണ് വി‍ർച്വൽ അസിസ്റ്റന്റിന്റെ ജോലി. ഇ-മെയിലുകൾ കമ്പോസ് ചെയ്യുകയും മറുപടി നൽകുകയും പവർപോയിന്റ്, എക്സൽ ഷീറ്റ്, ബിസിനസ്സ് അന്വേഷണകരോട് പ്രതികരിക്കൽ, ബ്ലോഗുകൾ, വെബ്സൈറ്റുകൾ തുടങ്ങിയവ നിയന്ത്രിക്കൽ എന്നിവയാണ് വി‍ർച്വൽ അസിസ്റ്റന്റിന്റെ ചുമതലകൾ. മികച്ച ആശയ വിനിമയ വൈദഗ്ധ്യം ഈ ജോലിക്ക് ആവശ്യമാണ്.

ഫ്രീലാൻസിംഗ്

പല കമ്പനികളും ഇപ്പോൾ ചെലവു ചുരുക്കലിന്റെ ഭാഗമായി ഫ്രീലാൻസ് വർക്കർമാരെ ജോലിക്ക് എടുക്കുന്നുണ്ട്. ഫ്രീലാൻസ് ആയി ജോലി ചെയ്യുമ്പോൾ നിങ്ങൾ കമ്പനിക്ക് വേണ്ടി മുഴുവൻ സമയവും ജോലി ചെയ്യേണ്ടതില്ല. നിങ്ങൾ എഴുതാൻ കഴിവുള്ള ആളാണെങ്കിൽ നിങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ വരുമാനമുണ്ടാക്കാവുന്ന മികച്ച ജോലിയാണ് ഫ്രീലാൻസിംഗ്.

ഡാറ്റാ എൻട്രി

ഓൺലൈനിൽ നിന്ന് പണം സമ്പാദിക്കാനുള്ള ഏറ്റവും ലളിതമായ മാ‍ർ​ഗമാണ് ഡാറ്റ എൻട്രി. ഇതിനായി വേഗത്തിലുള്ള ടൈപ്പിംഗും മികച്ച ഇന്റർനെറ്റ് കണക്ഷനുമാണ് നിങ്ങൾക്ക് ആവശ്യം. വ‍ർക്ക് ചെയ്തി കൊടുക്കുന്നതിനനുസരിച്ച് നിങ്ങൾക്ക് ശമ്പളം ലഭിക്കും.

Loading...