പാക്കിസ്താനില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അല്‍ഖ്വയ്ദ തലവന്‍ ബിന്‍ ലാദനെ വധിച്ചതിനു പിന്നിലെ തിരക്കഥ വെളിപ്പെടുത്തി പാക്കിസ്താന്‍ ചാരസംഘടനയുടെ മുന്‍ മേധാവി അസദ് ദുറാനി. ‘ The Spy Chronicles: RAW, ISI and the Illusion of Peace ‘ എന്ന പുസ്തകത്തിലാണ് ഇക്കാര്യം ദുറാനി വ്യക്തമാക്കിയിരിക്കുന്നത്.

ബിന്‍ ലാദനുവേണ്ടി തയാറാക്കിയ പ്രത്യേക തിരക്കഥയില്‍ ഒരു പങ്ക് പാക്കിസ്താന്‍ ഭംഗഗിയായി വഹിച്ചുവെന്നാണ് ദുറാനിയുടെ പക്ഷം. ഇക്കാര്യത്തില്‍ പാക്കിസ്താന്‍ അമേരിക്കയുമായി സഹകരിച്ചിരുന്നില്ലായെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ അപകടകരമാകുമായിരുന്നുവെന്ന് ദുറാനി പറയുന്നു. ലാദന്‍ പിടിക്കപ്പെടുന്നതിനു രണ്ടു ദിവസം മുമ്പ് അന്നത്തെ പാക്ക് സൈനിക മേധാവിയായിരുന്ന കയാനി അഫ്ഗാനിലെ യു.എസ് കമാന്‍ഡര്‍ ഡേവിസ് പെട്രേയസുമായി നിര്‍ണ്ണായക കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്കു ലാദന്‍ വധവുമായി പങ്കുണ്ടെന്നാണ് റുദാനി ചൂണ്ടിക്കാട്ടുന്നത്.

Loading...

അമേരിക്ക ലാദനെ കണ്ടെത്തുന്നത് ഒരു ഡോക്ടര്‍ വഴിയാണെന്നാണ് വിവരം. ഡോ. അഫ്രിഡി വ്യാജ പോളിയോ പരിപാടിയുടെ മറവില്‍ വീടുകളില്‍ കയറിയിറങ്ങി കുട്ടികളുണ്ടോ എന്ന് തിരഞ്ഞു. ഈ തിരച്ചിലിനിടയിലാണ് ബിന ലാദനെ ഡോക്ടര്‍ കണ്ടെത്തുന്നത്. ഡോക്ടറിലൂടെ ലാാദനെ കണ്ടെത്തിയ അമേരിക്ക പന്നാലെ ലാദനെ കണ്ടെത്തിയെന്നും സഹായിക്കാന്‍ തയാറാണോയെന്നും പാക്കിസ്താനോട് ചോദിക്കുകയായിരുന്നുമെന്നാണ് പുസ്തകത്തില്‍ വ്യക്തമാക്കുന്നത്. വിരമിച്ച ഒരു പാക്കിസ്താനി ഇന്റലിജന്‍സ് ഉദ്യോഗസ്ഥനും ഇക്കാര്യത്തില്‍ അമേരിക്കയെ സഹായിച്ചിട്ടുണ്ടെന്നും അയാള്‍ നിലവില്‍ പാക്കിസ്താനിലില്ലായെന്നും ദുറാനി പറഞ്ഞുനിര്‍ത്തുന്നു.


 

 
Loading...