ജോലി അന്വേഷിക്കുന്നവരുടെ എണ്ണം ഇന്ത്യയിൽ ദിവസം തോറും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടും തോറും കിട്ടുന്ന ശമ്പളവും കുറയുന്നു. എന്നാൽ ദിവസം 1000 രൂപയുണ്ടാക്കാൻ പറ്റുന്ന ചില ജോലികൾ ഇവയാണ്.

കണ്ടന്റ് റൈറ്റിംഗ്/ എഡിറ്റിംഗ് 

നിങ്ങൾക്ക് എഴുതാനുള്ള കഴിവുണ്ടെങ്കിൽ ചില വെബ്സൈറ്റുകൾക്ക് വേണ്ടി കണ്ടന്റുകൾ തയ്യാറാക്കാവുന്നതാണ്. ഉപഭോക്താവിന് ഉപയോഗപ്രദമായ രീതിയിൽ നിങ്ങൾ എഴുതിയാൽ കൂടുതൽ ആളുകൾ വായിക്കും. ഇതുവഴി നിങ്ങൾക്ക് മികച്ച വരുമാനം ഉണ്ടാക്കുകയും ചെയ്യാം. WritersWeekly, HubPages എന്നിവ പോലുള്ള സൈറ്റുകളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതു വഴി നിങ്ങൾക്ക് പണം സമ്പാദിക്കാം.

പ്രൊഡക്ട് അവലോകനം

ചില കമ്പനികൾ അവരുടെ ഉത്പന്നങ്ങൾ ഉപയോഗിച്ച ശേഷം റിവ്യൂ തയ്യാറാക്കാൻ കോൺട്രാക്ട് നൽകാറുണ്ട്. ഇത്തരത്തിൽ റിവ്യൂ എഴുതിയും നിങ്ങൾക്ക് ദിവസം കുറഞ്ഞത് 1000 രൂപ വരെ സമ്പാദിക്കാം. മികച്ച അവലോകനമാണ് നിങ്ങൾ എഴുതി നൽകുന്നതെങ്കിൽ കമ്പനികൾ ഉപഭോക്താക്കളെ ആകർഷിക്കാനും ഇത് ഉപയോഗിക്കും.

ഡൊമെയ്ൻ അതോറിറ്റി

ഏത് വെബ്സൈറ്റിനും വെബ്സൈറ്റിനെ ആശ്രയിക്കുന്നതും റാങ്കിംഗിൽ സഹായിക്കുന്നതുമായ ഒരു ഡൊമെയ്ൻ അതോറിറ്റിയുണ്ടാകും. നിങ്ങൾക്ക് മികച്ച ഒരു വെബ്സൈറ്റ് ഉണ്ടെങ്കിൽ ആ വെബ്സൈറ്റിൽ മറ്റ് വെബ്സൈറ്റുകളെ പറ്റി പരാമർശിക്കുന്നതിനും നിങ്ങൾക്ക് ശമ്പളം ലഭിക്കും. വെബ്സൈറ്റ് ഉടമസ്ഥന് മാത്രമല്ല വെബ്സൈറ്റിൽ എഴുതുന്നവർക്കും ഇതിന്റെ ഗുണം ലഭിക്കും. നിങ്ങൾക്ക് ലിങ്കിന് അനുസരിച്ച് 300 രൂപ മുതൽ 10000 രൂപ വരെ ഈടാക്കാം.

Loading...