രണ്ടു മാസത്തിനുള്ളില്‍ പതിനായിരം യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ച് പ്രമുഖ വ്യവസായി എംഎ യൂസഫലി. ലോക കേരള സഭയിലാണ് യൂസഫലി ഈ പ്രഖ്യാപനം നടത്തിയത്. ഐടി മേഖലയിലുള്ളവര്‍ക്കായിരിക്കും അവസരങ്ങള്‍. ഇതിനായി ലുലു സൈബര്‍ പാര്‍ക്ക് ആരംഭിക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം.

സംസ്ഥാനത്തെ ജനപ്രതിനിധികളും, പ്രവാസികളും പങ്കെടുത്ത ലോക കേരള സഭയെ പ്രതിപക്ഷ പാര്‍ട്ടികളടക്കം അഭിനന്ദിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ഇന്ന് തിരിവുനന്തപുരത്ത് ആരംഭിച്ച സഭ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.


 

 
Loading...