ഗുവാഹത്തി : സഹോദരന്റെ മകളായ മൂന്നു വയസ്സുകാരിയെ ബലി കൊടുക്കാൻ ശ്രമിച്ച് യുവതിയും കുടുംബം. അസമിലെ ഉദൽഗുരി ജില്ലയിലാണു നാടകീയ സംഭവങ്ങൾ അരങ്ങേറിയത് . മൂന്നുവയസ്സുകാരിയെ നീളമുള്ള വാളുപയോഗിച്ച് കഴുത്തറുത്ത് കൊല്ലാൻ മന്ത്രവാദി ശ്രമിച്ചപ്പോൾ‌ നാട്ടുകാർ ഇടപെട്ടു രക്ഷിക്കുകയായിരുന്നു .യുവതി അധ്യാപികയാണ് .നര ബലി തടയാൻ പൊലീസ് നടത്തിയ വെടിവയ്പ്പിൽ ഇവരുടെ മകൻ കൊല്ലപ്പെട്ടു.

കുടുംബത്തിലെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ നഗ്നരായി മന്ത്രങ്ങൾ ഉച്ചരിക്കുന്നതായി നാട്ടുകാരാണു പൊലീസിനെ അറിയിച്ചത്. കുടുംബാംഗങ്ങൾ വാളും മഴുവും കല്ലുകളും ഉപയോഗിച്ച് നാട്ടുകാരെ ആക്രമിച്ചു. വീട്ടിലെ ഇരുചക്ര വാഹനങ്ങളും കാറും ടിവി സെറ്റും തീവച്ച് നശിപ്പിച്ചു ഭയപ്പെടുത്താനും ശ്രമിച്ചു. ഈ സമയത്താണു പൊലീസ് എത്തിയതും വെടിവയ്പുണ്ടായതും.

മൂന്നു വർഷം മുൻപ് ഇവരുടെ കുടുംബത്തിൽ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തിരുന്നു. ഇതിനുശേഷം ഇവിടെ പതിവായി മന്ത്രവാദം നടക്കാറുണ്ടായിരുന്നതായി നാട്ടുകാർ പൊലീസിനോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്റ്റിലായി.

Loading...