അന്യസ്ത്രീയെ നോക്കിയ കാരണത്താൽ ഭാര്യ ഭർത്താവിൻറെ തല ലാപ്ടോപ്പ് കൊണ്ട് അടിച്ച് പൊളിച്ചു . അമേരിക്കയിലാണ് സംഭവം നടന്നത്. മിയാമിയിൽ നിന്നും ലോസ് അഞ്ചൽസിലേക്കുള്ള വിമാനത്തിൽ കയറിയ ഭാര്യയും ഭർത്താവും തമ്മിലായിരുന്നു കശപിശ. വിമാനത്തിൽ കയറുമ്പോഴേ ഭർത്താവിനോട് ദേഷ്യത്തിലായിരുന്നു ഭാര്യ. ഇവരെ അനുനയിപ്പിക്കാൻ വിമാനത്തിലെ ജീവനക്കാർ പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും യാതൊരു ഗുണവുമുണ്ടായില്ല .

തുടർന്ന് വിമാനത്തിലുള്ള മറ്റൊരു സ്ത്രീയെ ഭർത്താവ് നോക്കി എന്നാരോപിച്ച് ഇവർ തമ്മിൽ പിന്നെയും വഴക്ക് കൂടി. തർക്കം മൂർച്ഛിച്ചപ്പോഴാണ് ഭാര്യ ഭർത്താവിന്റെ തലയിൽ ലാപ്ടോപ്പ് കൊണ്ടടിക്കുന്നത്. ‘ഇവരെന്നെ ഉപദ്രവിക്കുന്നു’ എന്ന് നിലവിളിച്ചുകൊണ്ട് വിമാനത്തിന്റെ മുൻഭാഗത്തേക്ക്‌ ഓടിയ ഭർത്താവിനെ പിന്തുടർന്ന് ചെന്നാണ് ഭാര്യ തലയ്ക്കടിച്ചത്. ‘ഇനി മേലാൽ മറ്റ് സ്ത്രീകളെ നോക്കരുത്’എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഭാര്യയുടെ ലാപ്ടോപ്പ് പ്രയോഗം. ലാപ്ടോപ്പ് കൊണ്ടടിച്ച ശേഷം ദേഷ്യം മാറാതെ കൈകൊണ്ട് വീണ്ടും ഇവർ ഭർത്താവിന്റെ തലയ്ക്കടിക്കുന്നതും കാണാം. ഇവരുടെ പ്രവൃത്തി കണ്ട് വിമാനത്തിലെ ചിലർ നിലവിളിക്കുകയും, മറ്റ് ചിലർ ചിരിക്കുകയും ചെയ്യുന്നുണ്ട്. ഒടുവിൽ ഈ തമ്മിൽതല്ല് സഹിക്കാനാകാതെ ഇവരെ വിമാനത്തിൽ നിന്നും ഇറക്കിവിടുകയായിരുന്നു.

Loading...