മുന്‍നിര നടന്മാരില്‍ ഭൂരിഭാഗം പേര്‍ക്കൊപ്പവും മഞ്ജു അഭിനയിച്ചും കഴിഞ്ഞു. എന്നിട്ടും അതില്‍ ഒരാള്‍ മാത്രം ഒഴിഞ്ഞു പോയി. മെഗാസ്റ്റാര്‍ മമ്മൂട്ടി. മോഹന്‍ലാലിനൊപ്പം കൈയടി നേടിയ നിരവധി വേഷങ്ങള്‍ ചെയ്ത മഞ്ജുവിന് ഇതുവരെ മമ്മൂട്ടിക്കൊപ്പം ഒരു വേഷം ചെയ്യാനായിട്ടില്ല എന്നത് അദ്ഭുതമായി തുടരുകയാണ്.

“നമ്മള്‍ ലാലേട്ടന്റെ സ്വന്തം ആളല്ലേ എന്നേ തോന്നൂ. പക്ഷേ അതിലും കൂടുതലാണ് ബഹുമാനം. ഭൂമിയില്‍ത്തന്നെ വല്ലപ്പോഴും സംഭവിക്കുന്ന പ്രതിഭാസമല്ലേ. ചെറുതായി നെര്‍വസ് ആയി, പരിഭ്രമത്തോടുകൂടിയേ ഞാനിപ്പോഴും മുന്നില്‍ നില്‍ക്കാറുള്ളൂ. പക്ഷേ, ആ വലിപ്പമൊക്കെ നമ്മുടെ മനസ്സിലാ. ലാലേട്ടനതൊന്നും കാണിക്കില്ല. സാധാരണക്കാരില്‍ സാധാരണക്കാരന്‍. അങ്ങനെയാണ് എല്ലാവരോടും.

കാണാന്‍ പറ്റില്ല ലാലേട്ടന്‍ അഭിനയിക്കുന്നത്. പക്ഷേ, സ്‌ക്രീനില്‍ കാണാം ആ മാജിക്. ആറാം തമ്പുരാനില്‍ ഒന്നിച്ചുണ്ടായല്ലോ. കുട്ടിക്കാലം മുതല്‍ കണ്ടുവളര്‍ന്ന മുഖം. ഞാനിങ്ങനെ പ്രതീക്ഷിച്ചിരിക്ക്യാണ്. ഇപ്പോ കാണാം ആ ഭാവങ്ങളൊക്കെ എന്ന്. പക്ഷേ, മുന്നില്‍ നിന്നപ്പോ ഒന്നുമില്ല. ഒരു അഭിനയവുമില്ല. എനിക്ക് ടെന്‍ഷനായി. എന്നെ ഇഷ്ടപ്പെടാഞ്ഞിട്ടാണോ ഇനി? പക്ഷേ, ഡബ്ബിങ് തിയേറ്ററില്‍ കണ്ടപ്പോ, ഒരു പതിനായിരം ഭാവം മുഖത്ത്. ഞാന്‍ അന്തം വിട്ടു. എന്റെ മുന്നില്‍ നിന്ന് അഭിനയിച്ചതാണല്ലോ, അപ്പോ ഒന്നും കണ്ടില്ലല്ലോ, പറഞ്ഞില്ലേ, അതാണ് ആ മാജിക്.

മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോ ഉള്ള അനുഭവവും പറഞ്ഞാല്‍ കൊള്ളാം എന്നുണ്ട്. പക്ഷേ, ഒന്നിച്ചഭിനയിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അതിനുള്ള ഭാഗ്യം മമ്മൂക്ക അനുവദിച്ചുതരട്ടെ’-മഞ്ജു പറഞ്ഞു.

Loading...