മണിക്കൂറില്‍ രണ്ട് തവണ സെക്‌സില്‍ ഏര്‍പ്പെടുന്നത് പുരുഷന്റെ പ്രത്യുല്‍പാദനശേഷി വര്‍ദ്ധിപ്പിക്കുമെന്ന് പുതിയ പഠനങ്ങള്‍. ലണ്ടനിലെ നോര്‍ത്ത് മിഡില്‍സെക്‌സ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് ഇത്തരമൊരു പഠനം നടത്തിയത്. ഒരുമണിക്കൂറിനുള്ളില്‍ രണ്ട് തവണകളായി ശേഖരിക്കുന്ന ശുക്ലത്തിന് ആദ്യത്തെതിനെ അപേക്ഷിച്ച് കൂടുതല്‍ പ്രത്യുല്‍പാദനശേഷിയുള്ളതായാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ഇന്‍ഫെര്‍ട്ടിലിറ്റി ട്രീറ്റ്‌മെന്റെ് ആയ ഇന്‍ട്രായുട്രൈന്‍ ഇന്‍സെമിനേഷന് ഒരു മണിക്കൂറിനുള്ളില്‍ രണ്ടാമതായി ഉല്പാദിപ്പിക്കുന്ന ശുക്ലം ഉപയോഗിച്ചതിലൂടെ 20% ത്തോളം പ്രത്യുല്‍പാദനശേഷി വര്‍ദ്ധിച്ചതായാണ് ‘ആസ്‌ക്‌മെന്‍ ഡോട്‌കോം’ എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സാധാരണയായ് 6% ത്തോളം മാത്രമാണ് ഇന്‍ട്രായുട്രൈന്‍ ഇന്‍സെമിനേഷന്റെ വിജയശതമാനം.നൈസര്‍ഗികമായ ഗര്‍ഭധാരണം ആഗ്രഹിക്കുന്ന ദമ്പതികള്‍ക്കും വളരെ സഹായകരമായിരിക്കും ഈ കണ്ടുപിടുത്തമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

Loading...

‘ഇന്‍ഫെര്‍ട്ടിലിറ്റി ചികിത്സയിലെ വിജയകരമായ വലിയൊരു കാല്‍വയ്പ്പായാണ് ഞങ്ങള്‍ ഈ പഠനത്തെ കാണുന്നത് അതോടൊപ്പം പ്രഗ്നന്‍സി റേറ്റിന്റെ കാര്യത്തിലും വര്‍ദ്ധനവുണ്ടാക്കാന്‍ ഈ പഠനം സഹായകരമാകും” ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഇന്‍ഫെര്‍ട്ടിലിറ്റി സ്‌പെഷ്യലിസ്റ്റ് ഗുലാം ബഹദൂര്‍ പറയുന്നു.


 

 
Loading...