ഗൗരവമായി പ്രണയം ഉള്ളവര്‍ തടിവയ്ക്കും എന്നാണ് പുതിയ നിരീക്ഷണം. പ്രണയമില്ലാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രണയമുള്ളവര്‍ക്ക് ഭാരം കൂടുതലാണ്. ആരോഗ്യകരമായ ജീവിതം നയിക്കുന്നവര്‍ക്കും ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറിയും പഴവും ഉള്‍പ്പെടുത്തുന്നവര്‍ക്കുമെല്ലാം പ്രണയം കാരണം തടികൂടുന്നുണ്ട്.

ഓസ്‌ട്രേലിയയിലെ സെന്‍ട്രല്‍ ക്വീന്‍സ് ലാന്‍ഡ് യൂണിവേഴ്‌സിറ്റിയാണ് പഠനം നടത്തിയത്. തന്റെ പങ്കാളിയെ ഇംപ്രസ് ചെയ്യേണ്ട ആവശ്യമില്ലാത്തതായിരിക്കും വണ്ണക്കൂടുതലിന് കാരണമാകുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സ്റ്റെഫാനി സ്‌കോപ്പെ പറഞ്ഞു. ഇതിനൊപ്പം കുട്ടികള്‍ കൂടി ഉണ്ടായാല്‍ പ്രശ്‌നം രൂക്ഷമാകുമെന്നും പറയുന്നു. കുട്ടികള്‍ ബാക്കി വെക്കുന്ന ഭക്ഷണവും അവരുടെ സ്‌നാക്‌സുമെല്ലാം കഴിക്കുന്നതും വണ്ണം വെക്കാന്‍ കാരണമാകും.

തന്റെ പങ്കാളിയെ ആകര്‍ഷിക്കാന്‍ മെലിഞ്ഞിരിക്കേണ്ട ആവശ്യമില്ലെന്ന് ചിന്തിക്കുന്ന ദമ്പതികള്‍ ഭക്ഷണം കഴിക്കുന്നതില്‍ നിയന്ത്രണങ്ങളൊന്നും വെക്കില്ല. ഉയര്‍ന്ന കൊഴുപ്പും പഞ്ചസാരയുമുള്ള ഒരുപാട് ഭക്ഷണം കഴിക്കുന്നതോടെ ഇവര്‍ വണ്ണംവയ്ക്കും. വൈകുന്നേരങ്ങളില്‍ ചെറു ഭക്ഷണവുമായി ടിവി കാണാനും സംസാരിക്കാനുമെല്ലാം ഇരിക്കുന്നതും ഇതിനുള്ള മറ്റു കാരണങ്ങളാണ്.

എന്നാല്‍ അനാരോഗ്യകരമായ ജീവിതരീതിയില്‍ നിന്നല്ല ഭാരം വര്‍ധിക്കുന്നതെന്നും പഠനത്തില്‍ പറയുന്നു. മദ്യം പുകവലി, ഫാസ്റ്റ് ഫുഡ് എന്നിവയുടെ ഉപയോഗിക്കാത്തവരിലും ഇത് കാണുന്നുണ്ട്.


 

 
Loading...