Subscribe to MalayalamNewspress:

വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ചാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ഒൻപത് വിക്കറ്റ് ജയം. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 105 റൺസ് വിജയലക്ഷ്യം 14.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. രോഹിത് ശർമ (56 പന്തിൽ 63)അർധസെഞ്ചുറി നേടി. 45 പന്തിൽനിന്നാണ് രോഹിത് 50 റൺ‌സ് കുറിച്ചത്. ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി 29 പന്തിൽ 33 റൺസെടുത്തു പുറത്താകാതെ നിന്നു.

അഞ്ച് പന്തിൽ ആറു റണ്‍‌സ് മാത്രമെടുത്ത ശിഖർ ധവാനാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. ധവാനെ ഒഷെയ്ൻ തോമസ് ബൗൾഡാക്കുകയായിരുന്നു. ഇതോടെ അഞ്ച് മൽസരങ്ങളുടെ പരമ്പര ഇന്ത്യ 3–1ന് സ്വന്തമാക്കി. വിശാഖപട്ടണത്തു നടന്ന രണ്ടാം ഏകദിനത്തിൽ സമനിലയായിരുന്നു ഫലം. ഇന്ത്യയുടെ നാട്ടിലെ തുടർച്ചയായ ആറാം പരമ്പര വിജയമാണിത്.

Loading...

വെസ്റ്റ് ഇൻഡീസിനെ എറിഞ്ഞൊതുക്കി ഇന്ത്യ; ജഡേജയ്ക്ക് നാലു വിക്കറ്റ്

ആദ്യം ബാറ്റു ചെയ്ത വി‍ൻഡീസ് 31.5 ഓവറിൽ 104 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ഇന്ത്യയ്ക്കു വേണ്ടി രവീന്ദ്ര ജഡേജ നാല് വിക്കറ്റുകൾ സ്വന്തമാക്കി. ജസ്പ്രീത് ബുംമ്ര, ഖലീൽ അഹമ്മദ് എന്നിവർ രണ്ടുവീതവും ഭുവനേശ്വർ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

കിറാന്‍ പവൽ (നാല് പന്തില്‍ പൂജ്യം), ഷായ് ഹോപ് (അഞ്ച് പന്തിൽ പൂജ്യം),മാർലൺ സാമുവൽസ് (38 പന്തിൽ 24), ഷിമോൻ ഹെയ്റ്റ്മർ‌ (11 പന്തിൽ ഒൻപത്) റോമാൻ പവൽ‌ (39 പന്തിൽ 16), ഫാബിയൻ അലൻ (11 പന്തിൽ നാല്), ജേസൺ ഹോൾഡർ (33 പന്തിൽ 25), കീമോ പോൾ (18 പന്തിൽ അഞ്ച്), കെമാർ റോച്ച് (15 പന്തിൽ അഞ്ച്), ഒഷെയ്ൻ തോമസ് (പൂജ്യം) എന്നിങ്ങനെയാണ് പുറത്തായ വിൻഡീസ് താരങ്ങളുടെ സ്കോറുകൾ. ദേവേന്ദ്ര ബിഷൂ എട്ടു റൺസുമായി പുറത്താകാതെ നിന്നു.

ആദ്യ ഓവറിൽതന്നെ വെസ്റ്റ് ഇൻഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഭുവനേശ്വര്‍ കുമാറിന്റെ നാലാം പന്തില്‍ വിൻഡീസ് താരം കിറാന്‍ പവൽ ധോണിക്ക് ക്യാച്ച് നൽകുകയായിരുന്നു. രണ്ടാം ഓവറിൽ‌ ഷായ് ഹോപും പുറത്ത്. റൺസൊന്നുമെടുക്കാത്ത ഹോപ് ബുമ്രയുടെ പന്തിൽ ബൗള്‍ഡാകുകകയായിരുന്നു. രവീന്ദ്ര ജഡേജയുടെ പന്തിൽ മാർലൺ സാമുവൽസിന്റെ ഷോട്ട് കോഹ്‍ലി പിടിച്ചെടുത്തു. 36 റൺസിന് മൂന്നാം വിക്കറ്റ് വീണു. ഹെയ്റ്റ്‍മറെ ജഡേജ വിക്കറ്റിനുമുൻപിൽ കുടുക്കി.

റോമാൻ പവലിനെ ഖലീൽ അഹമ്മദിന്റെ പന്തിൽ ശിഖർ ധവാൻ ക്യാച്ചെടുത്തു മടക്കി. സ്കോർ 66 ൽ നിൽക്കെ വെസ്റ്റ് ഇന്‍ഡീസിന്റെ ആറാം വിക്കറ്റും വീണു. ഫാബിയൻ അലനെ ബുംമ്രയുടെ പന്തിൽ കേദാർ ജാദവ് ക്യാച്ചെടുത്തു കൂടാരം കയറ്റി. ക്യാപ്റ്റൻ ജേസൺ ഹോൾഡറിനെയും ജാദവിന്റെ ക്യാച്ചാണു പുറത്താക്കിയത്. അഞ്ച് റൺസ് മാത്രമെടുത്ത് കീമോ പോൾ പുറത്തായി. റോച്ചിനെയും ഒഷെയ്ൻ തോമസിനെയും പുറത്താക്കി ജഡേജ നാലു വിക്കറ്റ് നേട്ടം പൂർത്തിയാക്കി.

മൽസരത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസിന് ബാറ്റിങ് തിര​ഞ്ഞെടുക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളുമായാണ് വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം മൽസരത്തിന് ഇറങ്ങിയത്.

Subscribe to MalayalamNewspress:

 

 
Loading...