Home Top Stories വ്യോമസേനാ വിമാനം കണ്ടെത്താനായി ഐ.എസ്.ആര്‍.ഒ യുടെ സഹായം തേടുന്നു

വ്യോമസേനാ വിമാനം കണ്ടെത്താനായി ഐ.എസ്.ആര്‍.ഒ യുടെ സഹായം തേടുന്നു

ചെന്നൈ: കഴിഞ്ഞ ദിവസം കണാതായ വ്യോമസേനാ വിമാനം കണ്ടെത്താനായി ഐ.എസ്.ആര്‍.ഒ യുടെ സഹായം തേടുന്നു. ഐ.എസ്.ആര്‍.ഒ യുടെ റഡാര്‍ ഇമേജ് സാറ്റലൈറ്റ്(റിസാറ്റ്) ന്റെ സേവനമാണ് ഇന്ത്യന്‍ ബഹിരാകാശസംഘടന ഇതിനായി ഉപയോഗിക്കുന്നത്.

മോശം കലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ ദുഷ്‌കരമായതോടെ തിരച്ചിലിനായി പോയ ചില വിമാനങ്ങള്‍ ശനിയാഴ്ച തിരിച്ചെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഐ.എസ്.ആര്‍.ഒ യുടെ സാഹായം തേടാന്‍ അധികൃതര്‍ തീരുമാനിച്ചത്. 29 പേരുമായി ചെന്നൈ താംബരത്ത് നിന്നും ആണ്ടമാനിലേക്ക് പോയ വ്യോമസേനയുടെ എ.എന്‍ 32 വിമാനമായിരുന്നു വെള്ളിയാഴ്ച കാണാതായത്.

വിമാനം ബംഗാള്‍ ഉള്‍ക്കടലില്‍ പതിച്ചിരിക്കാം എന്ന നിഗമനത്തില്‍ ശക്തമായ തിരച്ചിലും നടത്തിവരികയായിരുന്നു. എന്നാല്‍ ശനിയാഴ്ച വൈകുന്നേരത്തോടെ കലാവസ്ഥയിലുണ്ടായ മാറ്റം തിരച്ചില്‍ ദുഷ്‌കരമാക്കുകയായിരുന്നു.

റിസാറ്റ് ഉപയോഗിക്കുകയാണെങ്കില്‍ രാത്രിയും പകലുമെന്നില്ലാതെ വിമാനത്തിന്റെ ചിത്രങ്ങള്‍ എടുക്കാന്‍ കഴിയും. ഇരുണ്ട മേഘങ്ങള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് പോലും ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുമെന്നത് തിരച്ചില്‍ കൂടുതല്‍ എളുപ്പമാക്കുമെന്നും ഐ.എസ്.ആര്‍.ഒ അധികൃതര്‍ പറയുന്നു. സാറ്റലൈറ്റ് ഉപയോഗിച്ചുകൊണ്ട് കാണാതായ വിമാനത്തിന്റെ എന്തെങ്കിലും വിവരം നല്‍കാനാവുമെന്ന പ്രതീക്ഷയിലാണ് ഐ.എസ്.ആര്‍.ഒ അധികൃതര്‍.

Loading...