ഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന് മൂന്നാഴ്‌ച വിശ്രമം വേണമെന്ന് ഡോക്ടർമാരുടെ നിർദേശം . ഓസ്ട്രേലിയയ്ക്കെതിരായ ലോകകപ്പ് മത്സരത്തിനിടെ കൈവിരലിനേറ്റ പരുക്കാണ് ധവാന് തിരിച്ചടിയായത് . ധവാന്റെ കൈവിരലിൽ പൊട്ടലുണ്ടെന്ന് സ്കാനിംഗ് റിപ്പോർട്ടിൽ പറയുന്നു.വരാനിരിക്കുന്ന കളികളിൽ ധവാന് പകരം റിഷഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്തും.

ഓസീസിനെതിരെ ബാറ്റു ചെയ്യുമ്പോൾ പരുക്കേറ്റ ധവാൻ, വേദന സഹിച്ചും ബാറ്റു ചെയ്ത് സെഞ്ചുറിയുമായാണ് തിരികെ കയറിയത്.അതേസമയം, ഓസീസ് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ ധവാൻ ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നില്ല. പകരം രവീന്ദ്ര ജഡേജയാണ് ഫീൽഡിങ്ങിനെത്തിയത്.

Loading...