റിപ്പബ്ലിക്ക് ഓഫ് അയർലൻഡിന്റെ പ്രസിഡന്റായി രണ്ടാം വട്ടവും മൈക്കൽ ഡി. ഹിഗ്ഗിൻസ്(77) തിരഞ്ഞെടുക്കപ്പെട്ടു. ആറു സ്ഥാനാർഥികൾ മത്സരിച്ച തിരഞ്ഞെടുപ്പിൽ 56 ശതമാനം വോട്ടും അദ്ദേഹം നേടി. ഏഴു വർഷമാണ് അയർലൻഡിൽ പ്രസിഡന്റിന്റെ കാലാവധി.

വ്യവസായി പീറ്റർ കാസി 23.1 ശതമാനും വോട്ടുമായി രണ്ടാം സ്ഥാനത്തെത്തി. മറ്റു നാലു സ്ഥാനാർഥികൾക്കും പത്തു ശതമാനത്തിനു മുകളിൽ വോട്ട് നേടാനായില്ല.

അമ്പത്തഞ്ച് വർഷത്തിനിടെ ആദ്യമായാണ് അയർലൻഡിൽ നിലവിലുള്ള പ്രസിഡന്റ് വീണ്ടും മത്സരിക്കുന്നതും ജയിക്കുന്നതും. ഐറിഷ് ഭരണഘടന അനുസരിച്ച് ആലങ്കാരിക സ്ഥാനത്തിൽ ഒതുങ്ങുന്നു. രാജ്യത്തെ പ്രഥമ പൗരൻ എന്ന സ്ഥാനമുണ്ടെങ്കിലും പരിമിതമായ അധികാരങ്ങൾ മാത്രമാണ് രാജ്യത്ത് പ്രസിഡന്റിനുള്ളത്. ഒക്ടോബർ 26 നാണ് തിരഞ്ഞെടുപ്പ് നടന്നത്.

രണ്ടു സ്ത്രീകളടക്കം ആറു സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. പീറ്റർ കാസി, ഗവീൻ ഡഫി, ജോൻ ഫ്രീമാൻ, ലിയാദ് നി റിയാദ, ഷോൺ ഗാലഗർ എന്നിവരാണ് മറ്റുള്ളവർ

മതനിന്ദ കുറ്റകരമാക്കുന്ന വ്യവസ്ഥ ഭരണഘടനയിൽ നിന്ന് നീക്കം ചെയ്യുന്നതു സംബന്ധിച്ച ജനഹിത പരിശോധനയും ഇതോടൊപ്പം നടക്കും. 1855നു ശേഷം ഒരാളെ പോലും രാജ്യത്ത് മതനിന്ദയുടെ പേരിൽ ശിക്ഷിച്ചിട്ടില്ല.

by ജോസ് കുമ്പിളുവേലിൽ

Loading...