ഇത് ഞങ്ങളുടെ വിവാഹശേഷമുള്ള ഏറ്റവും മനോഹരമായ ഓണമാണെന്ന് നടന്‍ കുഞ്ചാക്കോ ബോബൻ . ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ഒരു കുഞ്ഞുവാവയെ കിട്ടിയത് . കുഞ്ഞ് ഇസയ്‌ക്കൊപ്പമാണ് ഈ വര്‍ഷം ഇരുവരും ഓണം ആഘോഷിച്ചത്. താരം തന്നെയാണ് ഇത്തവണത്തെ ഓണത്തെക്കുറിച്ച് സോഷ്യല്മീഡിയയിൽ പങ്കുവച്ചത് .

‘എല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഓണം നേരുന്നു. എല്ലാവരുടേയും ആശംസകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നന്ദി പറയുന്നു… പ്രത്യേകിച്ച് ഇസ വാവ… ‘ ഇസയ്ക്കും പ്രിയയ്ക്കും ഒപ്പമുള്ള ചിത്രത്തിന് അടിക്കുറിപ്പായി കുഞ്ചാക്കോ ബോബന്‍ കുറിച്ചു.

ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രം വളരെ പെട്ടെന്നു തന്നെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് കുഞ്ചാക്കോ ബോബനും കുടുംബത്തിനും ആശംസകള്‍ നേര്‍ന്നത്.

Loading...