കൊ​ച്ചി: ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന വീ​ര്യം​കൂ​ടി​യ രാ​സ​ല​ഹ​രി മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ൽ തു​ട​ർ അ​ന്വേ​ഷ​ണം ന​ട​ത്താ​നൊ​രു​ങ്ങി പോ​ലീ​സ്. ടി​ക് ടോ​ക്, ലൗ ​ടാ​ബ് എ​ന്നീ പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന എ​ക്സ്റ്റ​സി ഗു​ളി​ക​ക​ളാ​ണ് ആ​ല​പ്പു​ഴ തി​രു​വ​ന്പാ​ടി സ്വ​ദേ​ശി ബി​നോ വ​ർ​ഗീ​സി​ൽ (31) നിന്ന് ഷാ​ഡോ​സം​ഘം പി​ടി​കൂ​ടി​യത് . ഇ​ത്ത​രം 24 ഗു​ളി​ക​ക​ളാ​ണ് യുവാവിൻറെ പ​ക്ക​ൽ​നി​ന്നു പി​ടി​കൂ​ടി​യ​ത്.

എ​ൽ​എ​സ്ഡി സ്റ്റാ​ന്പ് ഒ​ന്നി​ന് 6,000 രൂ​പ വി​ല​യ്ക്കും എ​ക്സ്റ്റ​സി ഗു​ളി​ക​ ഒ​ന്നി​ന് 5,000 രൂ​പ വി​ല​യ്ക്കു​മാ​ണ് ഇ​യാ​ൾ വി​റ്റി​രു​ന്ന​ത്. ഗോ​വ, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു മ​യ​ക്കു​മ​രു​ന്നു ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണ് ഇ​യാ​ളെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​യാ​യ ബി​നോ പ​ഠ​നാ​വ​ശ്യ​ങ്ങ​ൾ​ക്കു ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ല​ഹ​രി​മാ​ഫി​യ​യു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ച​തെ​ന്നു മൊ​ഴി​ന​ൽ​കി​യി​ട്ടു​ണ്ട്.

Loading...