കോവിഡ് 19 തീർത്ത തകർച്ചയിൽ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഇറ്റലി. ഇതിൻറെ ഭാഗമായി സഞ്ചാരികൾക്കായി രാജ്യത്തിൻറെ ഒരു ഗ്രാമം തന്നെ സൗജന്യ താമസത്തിനായി വാഗ്ദാനം ചെയ്തിരിക്കുകയാണ് ഇറ്റലി .

തെക്കന്‍ ഇറ്റലിയിലെ സാന്‍ ഗ്യോവാന്നി എന്ന ഗ്രാമമാണ് ഈ ഓഫര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ജൂലൈ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവിലെത്തുന്ന സഞ്ചാരികള്‍ക്കാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാവാനുള്ള അവസരം ലഭിക്കുക. ഗ്രാമത്തിലെ പല വീടുകളും ആള്‍ത്താമസമില്ലാതെ കിടക്കുകയായിരുന്നു. ഇവ അധികൃതര്‍ പുനരുദ്ധാരണം നടത്തി താമസയോഗ്യമാക്കുകയായിരുന്നു.

സഞ്ചാരികള്‍ക്ക് ഏഴ് രാത്രികള്‍ തികച്ചും സൗജന്യമായി തങ്ങാം. താമസസൗകര്യം സൗജന്യമാകുന്നതോടെ ഈ പണം സഞ്ചാരികള്‍ ഇവിടത്തെ മറ്റ് വിനോദ പരിപാടികള്‍ക്കായി ചെലവഴിക്കുമെന്നും അതുവഴി പ്രാദേശിക സമ്പദ് വ്യവസ്ഥ ശക്തമാകുമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു. സൗജന്യ താമസം താത്പര്യമുള്ളവര്‍ ഇവിടത്തെ സാംസ്‌കാരിക കൂട്ടായ്മയിലേക്ക് [email protected] എന്ന വിലാസത്തില്‍ മെയില്‍ ചെയ്യണം. സന്ദര്‍ശിക്കാന്‍ എന്തുകൊണ്ട് സാന്‍ ഗ്യോവാന്നി തിരഞ്ഞെടുത്തു എന്ന് ഇതില്‍ വ്യക്തമാക്കുകയും വേണം.

Loading...