നടന്‍ ജഗതി ശ്രീകുമാറിന്റെ മകളും നടിയും അവതാരകയുമായ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി. ജിജിന്‍ ജഹാംഗീര്‍ ആണ് വരന്‍. കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു വിവാഹത്തിന് ക്ഷണം.

ബോളിവുഡ് താരങ്ങളെപ്പോലെ ഉത്തരേന്ത്യന്‍ രീതിയിലുള്ള വിവാഹവേഷമണിഞ്ഞാണ് ശ്രീലക്ഷ്മി എത്തിയത്.  മെറൂണ്‍ നിറണത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു ജിജിന്റെ വേഷം.

കഴിഞ്ഞ ദിവസമാണ് താന്‍ വിവാഹിതയാകാന്‍ പോകുന്ന വിവരം ശ്രീലക്ഷ്മി ആരാധകരുമായി പങ്കുവച്ചത്. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം.

Loading...