ദുബായ്: പൂട്ടിയിട്ട വാഹനത്തിനുള്ളില്‍ കുട്ടികളെ തനിച്ചാക്കി പോകുന്നവര്‍ക്ക് യുഎഇയുടെ മുന്നറിയിപ്പ് . ഇങ്ങനെ ചെയ്താൽ പത്ത് ലക്ഷം ദിര്‍ഹം പിഴയും (ഏകദേശം 1.87 കോടി രൂപ) പത്തു വര്‍ഷം തടവും ശിക്ഷ ലഭിക്കാം. യു.എ.ഇ. കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്..കടുത്ത ചൂടില്‍ കാറില്‍ തനിച്ചായ കുട്ടികള്‍ മരിക്കുകയോ അവശരാവുകയോ ചെയ്യുന്നത് വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം.

ശിശുസംരക്ഷണ നിയമപ്രകാരം കുട്ടികളെ അശ്രദ്ധമായി കൈകാര്യം ചെയ്യുകയോ, അവഗണിക്കുകയോ, അവര്‍ക്ക് ശാരീരികവും മാനസികവും വൈകാരികവും ധാര്‍മികവുമായ പരിഗണന ലഭിക്കാത്തവിധം തടവിലാക്കപ്പെടുകയോ ചെയ്താല്‍ 5000 ദിര്‍ഹം (93,860 രൂപ) പിഴയും തടവും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരത്തില്‍ ഒറ്റപ്പെടുമ്പോള്‍ കുട്ടി അഭിമുഖീകരിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളുടെ തോതനുസരിച്ച് ശിക്ഷയിലും മാറ്റമുണ്ടാകും. ഇത് പത്തു ലക്ഷം ദിര്‍ഹം വരെ പിഴയും പത്ത് വര്‍ഷം വരെ തടവുമാവാം. സംഭവ സമയത്ത് കുട്ടിയുടെ പരിപാലന ചുമതലയുള്ള ആള്‍ക്കാണ് ശിക്ഷ ലഭിക്കുക.

Loading...