തുര്‍ക്കി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മൃതദേഹം ആസിഡില്‍ അലിയിച്ച് ഓവുചാലില്‍ ഒഴുക്കിയതായി റിപ്പോര്‍ട്ട്. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലെ ഓവുചാലില്‍നിന്ന് ശേഖരിച്ച സാമ്പിളില്‍ ആസിഡിന്റെ അംശം കണ്ടെത്തിയതായും തുര്‍ക്കിയിലെ സര്‍ക്കാര്‍ അനുകൂല പത്രമായ സബ റിപ്പോര്‍ട്ട് ചെയ്തു.

ഖഷോഗിയുടെ മൃതശരീരം കൊലയാളികള്‍ ആസിഡില്‍ നശിപ്പിച്ചതായി തുര്‍ക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുഗാന്റെ ഉപദേശകന്‍ യാസിന്‍ അക്തായി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. മൃതശരീരം തെളിവില്ലാത്തവിധം നശിപ്പിക്കാന്‍ സൗദി ഇസ്താംബൂളിലേക്ക് രണ്ട് വിദഗ്ധരെ അയച്ചതായും തുര്‍ക്കി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കാണാതായ ഖഷോഗിക്കായി അന്വേഷണം നടക്കുന്നതിനിടെ ഒക്ടോബര്‍ 11 മുതല്‍ 17 വരെ ഈ വിദഗ്ധര്‍ പലതവണ കോണ്‍സുലേറ്റില്‍ എത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Loading...