ജനപ്രിയ നായകനായിരുന്ന ജയന്റെ ദാരുണാന്ത്യത്തിനു ശേഷം ധാരാളം ഊഹാപോഹങ്ങൾ നാട്ടിൽ പ്രചരിച്ചിരുന്നു. ജയന്‍ അമേരിക്കയില്‍ ജീവിക്കുന്നു എന്നും സന്യാസിയായി എന്നും അമ്മയ്ക്ക് ഇപ്പോഴും കത്തുകള്‍ എഴുതുമെന്നും എല്ലാം അഭ്യൂഹങ്ങള്‍ പ്രചരിച്ചിട്ടുണ്ട്.

അന്ന് ആ ഹെലികോപ്റ്റർ അപടകസമയത്ത് ലൊക്കേഷനിലുണ്ടായിരുന്ന ജയനെ ആശുപത്രിയിലെത്തിച്ചവരിൽ പ്രധാനിയും കോളിളക്കത്തിന്റെ സഹസംവിധായകനുമായിരുന്ന പ്രസിദ്ധ സംവിധായകൻ ഇപ്പോൾ പ്രവാസിയായ സോമൻ അമ്പാട്ട്. അന്നത്തെ സംഭവങ്ങളോടൊപ്പം തന്റെ സിനിമാ ജീവിതത്തെപ്പറ്റിയും ഓർക്കുന്നു.

മദ്രാസിൽ നിന്നും അല്‍പമകലെ ഉപേക്ഷിക്കപ്പെട്ട ഒരു എയർപോർട്ടിൽ വച്ചാണ് ഡയറക്ടർ പിഎൻ സുന്ദരത്തിന്റെ ചിത്രം കോളിളക്കത്തിന്റെ ക്ലൈമാക്സ് ചിത്രീകരണം നടന്നത്.അതിൽ സഹസംവിധായകനായിരുന്നു ഞാൻ, ഹെലികോപ്റ്ററിൽ ഒന്നരയാൾ പൊക്കത്തിൽ പിടിച്ച് കയറുന്നതായി അഭിനയിക്കേണ്ട സീൻ, കോപ്റ്ററിൽ ചാടിപ്പാടിക്കുക,വിടുക അതായിരുന്നു പ്ലാൻ ചെയ്ത ഷോട്ട്. പക്ഷേ സാഹസീകനായ ജയൻ സ്വാഭാവിതയ്ക്കു വേണ്ടി ഹെലികോപ്റ്ററിൽ പിടിച്ചു കയറി കാല് മുകളിലേക്കിട്ട് ലോക്ക് ചെയ്തു, പക്ഷെ ലോക്ക് റിലീസ് ചെയ്യാൻ എന്തു കൊണ്ടോ സാധിച്ചില്ല.

ഒരു വശത്തെഭാരം കൊണ്ടോ മറ്റോ ബാലൻസ് നഷ്ടപ്പെട്ട കോപ്റ്ററിന്റെ ചിറക് താഴെയിടിച്ചു ഒപ്പം ജയന്റെ തലയുടെ പുറകുവശവും…..
പിന്നീട് വേഗം ആശുപത്രിയിലെത്തിക്കാനുള്ള ശ്രമമായി പക്ഷെ അന്ന് മദ്രാസിൽ പെയ്ത കനത്ത മഴയും ട്രാഫിക്കും ആ യാത്ര താമസിപ്പിച്ചു ആശുപത്രിയിലെത്താൻ വളരെ വൈകി.. ആശുപത്രിയിൽ വേഗമെത്തിയിരുന്നെങ്കിൽ പ്രതീക്ഷയുണ്ടായിരുന്നു. ICU വിൽകയറുന്നതു വരെ അദ്ദേഹത്തിന് ജീവനുമുണ്ടായിരുന്നു എന്നത് സത്യമാണ് പക്ഷേ ഒന്നും സംസാരിച്ചിട്ടില്ല എന്നും അദ്ദേഹം പറയുന്നു.

 

കടപ്പാട് -ബിഗ്‌ ന്യൂസ്‌ 

Loading...