വാഷിങ്​ടൺ: മൈക്രോസ്ഥാപകൻ ബിൽഗേറ്റ്​സിനെ മറികടന്ന്​ ആമസോൺ സി.ഇ.ഒ ജെഫ്​ ബെസോസ്​ ലോകത്തിലെ സമ്പന്നരിൽ ഒന്നാം സ്ഥാനത്ത്​. ആമസോണി​​െൻറ ഒാഹരികളുടെ വിലയിൽ 2.5 ശതമാനത്തി​​െൻറ വർധനയുണ്ടായതോടെയാണ്​ ബെസോസ്​ ഒന്നാം സ്ഥാനത്ത്​ എത്തിയത്​. ഫോബ്​സ്​ മാസികയാണ്​ ഇതുസംബന്ധിച്ച പുതിയ കണക്കുകൾ പുറത്ത്​ വിട്ടത്​.

53കാരനായ ബെസോസിന്​ ആമസോണിൽ 17 ശതമാനം ഒാഹരികളാണ്​ നിലവിലുള്ളത്​. 500 ബില്യൺ ​ഡോളറിൽ കൂടുതലാണ്​ ഇവയുടെ ഇപ്പോഴത്തെ മൂല്യം. ഇൗ വർഷത്തിൽ ആമസോണിലെ വിൽപ്പന 23 ശതമാനം വർധിപ്പിച്ചിരുന്നു. വിൽപ്പന സാമ്പത്തിക വർഷത്തി​​െൻറ ആദ്യപാദത്തിൽ 16 ശതമാനത്തിൽ നിന്ന്​ 24 ശതമാനമായി വർധിച്ചത്​.


 

 
Loading...