മെൽബൺ: ഈ ക്രിസ്മസ് വേളയില്‍ തിരുപ്പിറവിയുടെ രക്ഷാസന്ദേശവുമായി അനിൽ പോൾ ഞാറ്റുംകാലായിൽ, ആസ്‌ട്രേലിയ രചിച്ചു ഈണം നല്‍കിയ ഏറ്റവും പുതിയ ക്രിസ്മസ് കരോൾ ഗാനം “ദൈവസുതൻ നരനായി അവതരിച്ചീരാവിൽ … ” എന്നു തുടങ്ങുന്ന ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തു.

പ്രശസ്ത ഗായകൻ ഷൈൻ കുമാർ (smule fame) ആണ് ഗാനം ആലപിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതവും റെക്കോർഡിങ്ങും നിർവഹിച്ചിരിക്കുന്നത് മേളം റെക്കോർഡിംഗ് സ്റ്റുഡിയോ , പെരുമ്പാവൂർ ആണ്. ഹൃദ്യമായ ആലാപനവും അര്‍ത്ഥസമ്പുഷ്ടമായ വരികളും കൊണ്ട് ഈ ഗാനം ശ്രദ്ധേയമാകുന്നു. അനിൽ പോൾ മെൽബൺ സെൻറ് ജോർജ് യാക്കോബായ പള്ളി ഇടവകാംഗമാണ്.

Loading...